ADVERTISEMENT

സിവിൽ സർവീസ് പരീക്ഷ പലർക്കും ബാലികേറാമലയാണ്. സിവിൽ സർവീസ് നേടിയെടുക്കണം എന്നാഗ്രഹിക്കുന്ന, എന്നാൽ അതിനു എങ്ങനെ തയ്യാറെടുക്കണം എന്ന് വ്യകത്മായ രൂപരേഖ ഇല്ലാത്ത ഉദ്യോഗാർഥികൾക്കായി മലയാള മനോരമ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ വെബിനാർ ഒരുക്കുന്നു. പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുമായി സഹകരിച്ചാണ് വെബിനാർ നടത്തുന്നത്. നാലുതവണ ശ്രമിച്ചിട്ടും കിട്ടാത്ത സിവില്‍സര്‍വീസ് പരീക്ഷാജയം 291-ാം റാങ്കോടെ അഞ്ചാംതവണ സ്വന്തമാക്കിയ ആശിഷ് ദാസ് ഐഎഎസ് ആണ് വെബിനാർ നയിക്കുന്നത്. ഫയർമാനിൽ നിന്നും ഐഎഎസ് ഓഫീസറിലേക്കുള്ള തന്റെ വിജയയാത്ര ഉദ്യോഗാർഥികളുമായി പങ്കിടുന്നു. കിട്ടുന്ന സമയം കൃത്യമായി വിനിയോഗിച്ചാൽ സിവിൽ സർവീസ് ആർക്കും നേടാനാവുമെന്ന് തെളിയിച്ച അദ്ദേഹം, തന്റെ വിജയത്തിനു പിന്നിലെ കഠിനാദ്ധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ലക്ഷ്യബോധത്തിന്റെയും വഴികൾ ഈ വെബിനാറിലൂടെ വിവരിക്കുന്നു. 

സിവിൽ സർവീസിനു തയ്യാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ, ടൈം മാനേജ്‌മന്റ്, പരീക്ഷയിൽ പങ്കെടുക്കുന്നതിന് വേണ്ട യോഗ്യതകള്‍ ഇങ്ങനെ ഉദ്യോഗാർഥികളുടെ എല്ലാവിധ സംശയങ്ങൾക്കും വെബിനാറിലൂടെ ഉത്തരം ലഭിക്കുന്നതാണ്. 11,12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്കും, ബിരുദ പഠനം നടത്തുന്നവർക്കും അവരുടെ മാതാപിതാക്കൾക്കുമാണ് ഈ വെബിനാർ കൂടുതൽ സഹായകരമാകുന്നത്.2021 മാർച്ച് 28, ഞായറാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന വര്‍ക്ക്‌ഷോപ്പിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/2QtVRYZ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

English Summary: Manorama Horizon Civil Service Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com