ചാർട്ടേഡ് അക്കൗണ്ടന്റ് മേഖലയിലെ തൊഴിൽ സാധ്യതകൾ: മനോരമ ഹൊറൈസൺ സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ്

HIGHLIGHTS
  • 2021 ഏപ്രിൽ 13, ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്
horizon
SHARE

ചാർട്ടേഡ് അക്കൗണ്ടന്റ്  മേഖലയിൽ ശോഭിക്കാൻ  ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുവാൻ സഹായകരമായി ' ചാർട്ടേഡ് അക്കൗണ്ടന്റ്  മേഖലയിലെ തൊഴിൽ സാധ്യതകൾ' എന്ന വിഷയത്തിൽ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് ഒരുക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കിയയുള്ള CA അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന വർക്ക്ഷോപ്പിൽ, ഒരു ഫിനാൻസ് പ്രൊഫഷണലായി നിങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതിനുള്ള  മാർഗനിർദേശങ്ങളും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.കോമേഴ്സ് മേഖലയെപ്പറ്റി അടിസ്ഥാന ധാരണ നേടുവാനും, ശക്തമായൊരു കരിയർ പടുത്തുയർത്താനും  വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന രീതിയിലാണ് ഈ വർക്ക്ഷോപ്പ് ഒരുക്കിയിരിക്കുന്നത്. 

ചാർട്ടേഡ് അക്കൗണ്ടന്റ്  മേഖലയുടെ പ്രാധാന്യവും, ലഭ്യമായ വിവിധ തൊഴിൽ അവസരങ്ങളും വിദ്യാർത്ഥികളുമായി പങ്കുവെയ്ക്കുന്നു. 10,11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സെഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. CA അക്കാദമി ഡയറക്ടർ രാമൻ. വി, സുരേഷ് കുമാർ, പാർവതി വി എന്നിവർ വെബിനാറിന് നേതൃത്വം നൽകും.

2021 ഏപ്രിൽ 13, ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് നടത്തുന്ന ഓൺലൈൻ വർക്ഷോപ്പിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന ഓൺലൈൻ വർക്ക്ഷോപ്പിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3dx0JVf  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

English Summary: Manorama Horizon Online Workshop About The Career Scope Of Chartered Accountancy

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA