ADVERTISEMENT

യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കായി  മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ ഒരുക്കുന്നു. പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐ എ എസ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. 

 

സിവിൽ സർവീസ് നേടിയെടുക്കണം എന്നാഗ്രഹിക്കുന്ന, എന്നാൽ അതിനു എങ്ങനെ തയാറെടുക്കണം എന്ന് വ്യക്തമായ രൂപരേഖ ഇല്ലാത്ത വിദ്യാർഥികൾക്ക് സഹായകമാകുന്ന രീതിയിലാണ് ഈ വെബിനാർ ഒരുക്കിയിരിക്കുന്നത്. സിവിൽ സർവീസിനു തയ്യാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ, ഇങ്ങനെ ഉദ്യോഗാർഥികളുടെ എല്ലാവിധ സംശയങ്ങൾക്കും വെബിനാറിലൂടെ ഉത്തരം ലഭിക്കുന്നതാണ്. 

 

പരിശീലനത്തിന്റെ ഭാഗമായി മലപ്പുറം അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റെടുത്ത സഫ്ന നസറുദ്ദീൻ ഐ‌എ‌എസ് ആണ് വെബിനാർ നയിക്കുന്നത്. സിവില്‍ സര്‍വീസസ് മോഹിക്കുന്ന ഏതൊരാളും കൊതിക്കുന്ന സ്വപ്‌നതുല്യമായ നേട്ടം 23-ാം വയസ്സിൽ, തന്റെ ആദ്യ ശ്രമത്തിൽ തന്നെ കൈവരിച്ചതിനു പിന്നിലെ പരിശ്രമങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം സിവില്‍ സര്‍വീസസ് സ്വപ്നംകാണുന്നവര്‍ക്ക് പ്രചോദനമാവുന്ന ആ അനുഭവങ്ങളും ടിപ്സുകളും ഉദ്യോഗാർഥികളുമായി പങ്കിടുന്നു. 11,12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്കും, ബിരുദ നടത്തുന്ന  വിദ്യാർഥികൾക്കും  അവരുടെ മാതാപിതാക്കൾക്കുമാണ്  ഈ  വെബിനാർ കൂടുതൽ സഹായകരമാകുന്നത്.

 

2021 ഏപ്രിൽ 22 വ്യാഴാഴ്ച്ച, വൈകിട്ട് 4 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന വെബിനാറിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ  https://bit.ly/3mVIfSL എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com