ADVERTISEMENT

ശാസ്ത്ര സാങ്കേതിക മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചികള്‍ക്കനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുവാൻ സഹായകരമായി 'ശാസ്ത്ര സാങ്കേതിക മേഖലയിലെ പഠനവും കരിയർ സാദ്ധ്യതകളും' എന്ന വിഷയത്തിൽ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ ഒരുക്കുന്നു. സയൻസ് സ്ട്രീമുകൾക്കായി നമ്മുടെ രാജ്യത്തും വിദേശത്തുമായി സ്ഥാപിച്ചിട്ടുള്ള മികച്ച സ്ഥാപനങ്ങള്‍,അവിടെ പ്രവേശനം നേടുന്നതിനു വേണ്ടിയുള്ള പ്രവേശന പക്രിയകള്‍,ശാസ്ത്ര സാങ്കേതിക മേഖലയിലെ പഠന സാദ്ധ്യതകള്‍,പഠനശേഷം  ലഭ്യമാകുന്ന വിവിധ തൊഴിൽ അവസരങ്ങള്‍, എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപെട്ട് ഉണ്ടാകാനിടയുള്ള  സംശയങ്ങൾ ദൂരീകരിക്കാനും ഈ വെബിനാർ നിങ്ങളെ സഹായിക്കുന്നു. 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും സയൻസ് സ്ട്രീമിലെ യുജി വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സെഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഔട്‍സ്റ്റാന്ഡിങ് പ്രൊഫസറും ഡീനുമായ ഡോ. കുരുവിള ജോസഫ് വെബിനാറിന് നേതൃത്വം നൽകും. 

 

2021 മെയ് 7, വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന വെബിനാറിൽ  സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/32VDcsa എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

English Summary: Manorama Horizon Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com