ADVERTISEMENT

സ്കൂൾ വിദ്യാർഥികൾക്കിടയിൽ സിവിൽ സർവീസ് പരീക്ഷ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ ഓൺലൈൻ വെബിനാർ ഒരുക്കുന്നു. പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഓൾ ഇന്ത്യ സർവീസുകളെയും മറ്റ് ഗ്രൂപ്പ് എ സർവീസുകളെയും കുറിച്ച് വ്യക്തമായ രൂപരേഖ ഇല്ലാത്ത വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും  സഹായകമാകുന്ന രീതിയിലാണ് വെബിനാർ ഒരുക്കിയിരിക്കുന്നത്. 

 

സിവിൽ സർവീസിനു തയ്യാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ , ഇങ്ങനെ ഉദ്യോഗാർഥികളുടെ എല്ലാവിധ സംശയങ്ങൾക്കും  വെബിനാറിൽ ഉത്തരം ലഭിക്കുന്നതാണ്. സിവിൽ സർവീസ് പരീക്ഷകളെക്കുറിച്ച് വ്യക്തമായ ഒരു അവബോധം സൃഷ്ടിക്കാൻ ഈ വെബിനാർ നിങ്ങളെ സഹായിക്കുന്നു. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സഹായകരമാകുന്ന രീതിയിലാണ് വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. 2021 ജൂൺ 18, വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന വെബിനാറിൽ  സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3vgU0Ws എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

English Summary:  Manorama Horizon Civil service Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com