ADVERTISEMENT

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന അധ്യാപകതസ്തികയിലേക്കും അധ്യാപന യോഗ്യതാ പരീക്ഷകൾക്കും തയാറെടുക്കുന്നവർക്ക് സഹായകമായി മലയാള മനോരമ തൊഴിൽ വീഥിയുടെ നേതൃത്വത്തിൽ ക്ലബ് ഹൗസ് ചർച്ച നടത്തുന്നു. ജൂലൈ 9 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 4 വരെയാണു തത്സമയ ചർച്ച. വിവിധ വിഷയങ്ങളിൽവിജ്ഞാപനം വന്ന ഹൈസ്കൂൾ ടീച്ചർ പരീക്ഷകൾക്കും ഉടൻ നടത്താനിരിക്കുന്ന കെ-ടെറ്റിനും, 'സെറ്റ് 'ലക്ഷ്യമിടുന്നവർക്കും തയാറെടുപ്പിനു  സഹായകമാകുന്നതാണ് ഈ സംവാദം. പ്രശസ്ത പരിശീലക രാജേശ്വരി വിനോദ് ഉദ്യോഗാർഥികളുടെ സംശയങ്ങൾക്കു മറുപടി നൽകും. കൂടുതൽ വിവരങ്ങൾക്കും തൊഴിൽവീഥി ക്ലബ് ഹൗസ് ചർച്ചകളിൽ പങ്കെടുക്കുവാനുമായി MANORAMA THOZHILVEEDHI എന്ന ക്ലബ് ഹൗസ് അക്കൗണ്ട് ഫോളോ ചെയ്യുക അല്ലെങ്കിൽ ഈ https://bit.ly/2TXcQ7T ലിങ്കിൽ ക്ലിക്ക് ചെയ്തും തൊഴിൽവീഥി ക്ലബ് ഹൗസ് അക്കൗണ്ട് ഫോളോ ചെയ്യാവുന്നതാണ്. 

English Summary: Kerala PSC Manorama Thozhilveedhi Clubhouse Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com