ADVERTISEMENT

ഓഗസ്റ്റ് 4 നു കാലാവധി അവസാനിക്കുന്ന സുപ്രധാന റാങ്ക് ലിസ്‌റ്റുകളിലെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക്‌ പിന്തുണയേകി, ചർച്ചകളുടെ പൊതുവേദിയായ 'ക്ലബ്ഹൗസി'ൽ മലയാള മനോരമ തൊഴിൽ വീഥിയുടെ നേതൃത്വത്തിൽ സംവാദമൊരുക്കുന്നു. ജൂലൈ 22 നു രാവിലെ 11 മുതലാണു ചർച്ച. ന്യായമായ നിയമനം കയ്യകലത്തു നഷ്ടപ്പെടാവുന്ന സാഹചര്യം നേരിടുന്നവരുടെ പ്രശ്‍നം സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇതുവഴി തൊഴിൽ വീഥി കൈത്താങ്ങാവുകയാണ്. 

 

കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളിലുള്ളവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പങ്കുവയ്ക്കാനുള്ള ഈ വേദിയിൽ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികളടക്കം പങ്കെടുക്കും. ചർച്ചയിൽ പങ്കെടുത്ത് പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തൊഴിൽ വീഥിയുടെ ക്ലബ്ഹൗസ് അക്കൗണ്ടായ MANORAMA THOZHILVEEDHI എന്ന ക്ലബ് ഹൗസ് അക്കൗണ്ട് ഫോളോ ചെയ്യുക അല്ലെങ്കിൽ ഈ https://www.clubhouse.com/club/manorama-thozhilveedhi ലിങ്കിൽ ക്ലിക്ക് ചെയ്തും തൊഴിൽവീഥി ക്ലബ് ഹൗസ് അക്കൗണ്ട് ഫോളോ ചെയ്യാവുന്നതാണ്.

 

English Summary: Thozhilveedhi Club House Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com