അറിവിന്റെ പ്രകാശം പരത്തുന്നവർക്ക് ആദരം, മനോരമ ഹൊറൈസൺ ഗുരുവന്ദനം അവാർഡിന് അപേക്ഷിക്കാം

Web
SHARE

അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം. മലയാള മനോരമയുടെ വിദ്യാഭാസ പോർട്ടലായ മനോരമ ഹൊറൈസൺ കുട്ടികളുടെ ഉന്നമനത്തിനായി സേവനമനുഷ്ഠിക്കുകയും മൂല്യബോധമുള്ള വിദ്യാഭ്യാസ ആശയങ്ങൾ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് അധ്യാപക വൃത്തിക്ക് മികച്ച മാതൃകയായ വ്യക്തിത്വങ്ങളെ ആദരിക്കുവാൻ വരുന്ന ദേശീയ അധ്യാപക ദിനത്തിൽ (സെപ്റ്റംബർ 5)  ഗുരുവന്ദനം അവാർഡ് നൽകുന്നു.

അതിജീവനത്തിന്റെ ഈ കോവിഡ് മഹാമാരി കാലത്ത്, ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്താൽ വൈവിധ്യമായ നൂതന ആശയങ്ങളെ വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്നുകൊണ്ട് കുട്ടികളുടെ അറിവിനെ വർധിപ്പിക്കുവാൻ മുൻകൈയെടുക്കുന്നത് മറ്റാരെക്കാളും ഉപരി ഗുരുക്കന്മാരാണ്. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്്സി സിലബസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് അവാർഡിനായി അപേക്ഷകൾ അയയ്ക്കാം. 

പ്രൈമറി (KG-4), സെക്കൻഡറി (5-10), സീനിയർ സെക്കൻഡറി (11-12) വിഭാഗങ്ങളിൽ പഠിപ്പിക്കുന്ന ഒരു സ്കൂളിലെ മൂന്ന് അധ്യാപകർക്ക് അവരുടെ ഓൺലൈൻ ക്ലാസിലെ റെക്കോർഡ് വീഡിയോയും തങ്ങളുടെ സ്കൂൾ അധികൃതരുടെ സാക്ഷിപത്രവുമായി മനോരമ ഹൊറൈസൺ വെബ്സൈറ്റിൽ ഓഗസ്റ്റ് 15 ഞായറാഴ്ചക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദഗ്ധരുടെ പാനൽ അപേക്ഷകൾ വിശദമായി പരിശോധിക്കുന്നതും ഫലപ്രഖ്യാപനം മനോരമ ന്യൂസിൽ പ്രക്ഷേപണം ചെയ്യുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്‌ സന്ദർശിക്കുക www.manoramahorizon.com അല്ലെങ്കിൽ വിളിക്കുക 9048991111

Content Summary : Manorama Horizon Guruvandanam Award 2021

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS