7 അധ്യാപകർക്ക് മനോരമ ഹൊറൈസൺ ഗുരുവന്ദനം പുരസ്കാരം

guruvandanam-awards
SHARE

കേരള, സിബിഎസ്ഇ സിലബസുകളിൽ 3 പേർക്കു വീതവും സ്പെഷൽ സ്കൂൾ വിഭാഗത്തിൽ ഒരാൾക്കും മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസന്റെ ഗുരുവന്ദനം പുരസ്കാരം.

∙ കേരള സിലബസ്: സ്വപ്ന മാത്യു, സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ, കൂടരഞ്ഞി, കോഴിക്കോട് (പ്രൈമറി) സി.വി. അനൂപ്, എസ്എസ്ഒഎച്ച്എസ്, ലക്കിടി, പാലക്കാട് (സെക്കൻഡറി വിഭാഗം) ജോയി ജോൺ, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, തിരുവനന്തപുരം (ഹയർ സെക്കൻഡറി).

guruvandanam-awards-02

∙ സിബിഎസ്ഇ: മേരി ക്ലമൻസ്, സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ, കടുത്തുരുത്തി, കോട്ടയം (പ്രൈമറി), സുഹൈല, എം.പി ഇന്റർനാഷനൽ സ്കൂൾ, കാസർകോട് (സെക്കൻഡറി), പ്രീതി രാജീവ്, കൊച്ചിൻ റിഫൈനറീസ് സ്കൂൾ, തിരുവാണിയൂർ, എറണാകുളം (സീനിയർ സെക്കൻഡറി).

guruvandanam-award

∙ സ്പെഷൽ സ്കൂൾ വിഭാഗം: എ. മേരിക്കുട്ടി, സിഎംഐ സ്കൂൾ ഫോർ ദ് ഡെഫ്, ഏനാത്ത്, പത്തനംതിട്ട (പ്രൈമറി) എന്നിവർ അവാർഡ് നേടി.

കോവിഡ് കാല പ്രതിസന്ധികളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിജീവിക്കുന്നതിൽ കാട്ടിയ മികവിനാണ് അംഗീകാരം. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, എംജി, കേരള കേന്ദ്ര സർവകലാശാലകളുടെ വൈസ് ചാൻസലറും യുപിഎസ്‌സി സിലക്‌ഷൻ ബോർഡ് അംഗവുമായിരുന്ന ഡോ. ജാൻസി ജയിംസ്, ഡോ. രാജീവ്‌ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ആയിരത്തോളം എൻട്രികളിൽനിന്നു വിജയികളെ തിരഞ്ഞെടുത്തത്. പുരസ്കാര പ്രഖ്യാപനം ഇന്നു വൈകിട്ട് 7.30നു മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്യും.

Manorama Horizon| Guruvandanam Awards

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA