വെറും മൂന്ന് ദിവസംകൊണ്ട് എക്സലിൽ എക്സ്പെർട്ട് ആകാം; ലൈവ് ക്ലാസ്സുമായി മനോരമ ഹോറൈസൺ

HIGHLIGHTS
  • എക്സലിൽ ഹീറോ ആക്കാൻ വർക്​ഷോപ്പുമായി മനോരമ ഹൊറൈസൺ
manorama-horizon-conducting-an-online-certification-course-in-excel
SHARE

അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ ഒന്നാണ് എംഎസ് എക്സൽ. എഞ്ചിനീയറിംഗ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിംഗ്, കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ തൊഴിൽ മേഖലകളും എക്സലിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നവരാണ്. അതുകൊണ്ടുതന്നെ എക്സൽ നിങ്ങളുടെ കരിയറിനെ നിർണയിക്കുന്നതിലും ഒരു സുപ്രധാന ഘടകം ആയേക്കാം. മൂന്ന് ദിവസം കൊണ്ട് നിങ്ങളെ എക്സലിൽ ഹീറോ ആക്കാൻ വർക്​ഷോപ്പുമായി മനോരമ ഹൊറൈസൺ.

കമ്പ്യൂട്ടറിൽ അടിസ്ഥാന പരിജ്ഞാനമുള്ളവർക്കും എക്സൽ പഠിക്കാനാഗ്രഹിക്കുന്ന തുടക്കക്കാർക്കും ഈ വർക്​ഷോപ്പിൽ പങ്കാളികളാകാം. മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ പൂർണമായും ഓൺലൈൻ ആയിരിക്കും കൂടാതെ തന്നെ ക്ലാസുകളുടെ റെക്കോർഡിങ്സും, ഇ-സർട്ടിഫിക്കറ്റും നിങ്ങൾക്ക് നൽകുന്നതായിരിക്കും. എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളെ കുറിച്ചുള്ള അവബോധം ക്ലാസ്സിലൂടെ ലഭിക്കും.

2021 ഒക്ടോബർ എട്ട് മുതൽ പത്ത് വരെയുള്ള തീയതികളിൽ രാത്രി 7.30നു നടക്കുന്ന വർക്​ഷോപ്പിൽ പങ്കെടുക്കുവാൻ ഇപ്പോൾ തന്നെ മനോരമ ഹൊറൈസണിൽ രജിസ്റ്റർ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ .വിളിക്കൂ 9048991111.

English summary : Manorama Horizon conducting an online certification course in excel 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS