ADVERTISEMENT

പ്ലസ്ടു പാസ്സായശേഷം പാരമ്പര്യപഠന രീതിയിൽ നിന്ന് പ്രൊഫഷണൽ കരിയർ രംഗത്തേക്ക് അനുദിനം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ, പഠനവും കരിയറും എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന വിദ്യാർഥികൾക്കായി ചുരുങ്ങിയ കാലയളവിൽ കരിയർ നേടാൻ ആവുന്ന സിഎ/ സിഎംഎ  പ്രൊഫഷണൽ കോഴ്സുകളുടെ അനന്ത സാധ്യതകളും സ്കോളർഷിപ്പ് അവസരങ്ങളും പരിചയപ്പെടുത്തിക്കൊണ്ട്,  മനോരമ ഹൊറൈസൺ പ്രൊഫഷണൽ കോഴ്സ് പരിശീലന സ്ഥാപനമായ ഭരദ്വാജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സൗജന്യ വെബിനാർ ഒരുക്കുന്നു. 

 

ഒരുപാട് പഠിക്കുക എന്നതിനപ്പുറത്തേക്ക് ചുരുങ്ങിയ കാലം കൊണ്ട് കരിയർ എങ്ങനെ സെറ്റ് ചെയ്യണം എന്നതാണ് ഇന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും നേരിടുന്ന വെല്ലുവിളി. അതിനുള്ള ഉത്തരമാണ് വെബിനാർ ലക്ഷ്യമാക്കുന്നത്. സിഎ/ സിഎംഎ കോഴ്സുകളും തൊഴിലവസരങ്ങളും കൂടാതെ കുറഞ്ഞ ചെലവിൽ പഠിക്കാനാവിശ്യമായ സ്കോളർഷിപ്പ് സംവിധാനങ്ങളെക്കുറിച്ചും വെബിനാറിൽ സംസാരിക്കുന്നു. കമ്പനി സെക്രട്ടറിയും കോസ്റ്റ് അക്കൗണ്ടിംഗ് മേഖലയിൽ നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുമുള്ള മുഹമ്മദ് അസ്താഫ് ആനത്താൻ വെബിനാറിനു നേതൃത്വം വഹിക്കും.

 

2021 ഒക്ടോബർ 3, ഞായറാഴ്ച രാവിലെ 10.30 ന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/3uagLwb എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

English summary : Manorama Horizon is conducting free webinar on scholarship and job opportunities in accounting

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com