അമേരിക്കയിൽ ഉപരിപഠനം നടത്താൻ എന്തുചെയ്യണം?; വിദഗ്ധർ പറയുന്നു മനോരമ ഹൊറൈസൺ സൗജന്യ വെബിനാറിലൂടെ

HIGHLIGHTS
  • എജ്യൂക്കേഷൻ യു.എസ്.എയുമായി ചേർന്ന് സൗജന്യ വെബിനാർ.
  • അപർണ ചന്ദ്രശേഖരനാണ് വെബിനാറിനു നേതൃത്വം നൽകുന്നത്.
aparna-chandrashekaran.jpg-manorama-horizon
SHARE

യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഒരു സന്തോഷവാർത്ത...! യു.എസിലെ പ്രസിദ്ധ സർവകലാശാലകൾ, വിവിധ കോഴ്‌സുകൾ, അത്യാധുനിക ഗവേഷണ പഠനത്തിനുള്ള പ്രവേശനരീതികൾ, തുടങ്ങിയവയെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങൾ വിശ്വാസയോഗ്യമായ ഒരു സ്രോതസ്സിൽനിന്ന് അറിയാൻ നിങ്ങൾക്ക് താത്പര്യമില്ലേ? എങ്കിലിതാ അതിനുള്ള അവസരം ഒരുക്കി മനോരമ ഹൊറൈസൺ. അമേരിക്കൻ ഉപരിപഠനത്തെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്ന ഔദ്യോഗിക സ്രോതസ്സായ എജ്യൂക്കേഷൻ യു.എസ്.എയുടെയും (EducationUSA) ചെന്നൈയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യൂക്കേഷണൽ ഫൗണ്ടേഷൻറെയും (USIEF) സഹകരണത്തോടെ മനോരമ ഹൊറൈസൺ ഈ വിഷയത്തിൽ നിങ്ങൾക്കായി ഒരു സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. “അമേരിക്കൻ വിദ്യാഭാസത്തിന് അഞ്ച് ചവിട്ടുപടികൾ” എന്ന പേരിൽ ഈ വെള്ളിയാഴ്ച (നവംബർ 19, 2021) വൈകിട്ട് 6 മണിക്കാണ് വെബിനാർ.

വിദ്യാർത്ഥികൾക്ക് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്മെൻറ് നെറ്റ്‌വർക്കായ എജ്യൂക്കേഷൻ യു.എസ്.എയുമായി നേരിട്ട് സംവദിക്കാനുള്ള ഒരു അവസരമാണ് ഈ വെബിനാർ ലഭ്യമാക്കുന്നത്. ചെന്നൈയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യൂക്കേഷണൽ ഫൗണ്ടേഷനിൽ എജ്യൂക്കേഷൻ യു.എസ്.എ ഉപദേഷ്‌ടാവായി ഏഴ് വർഷത്തിലേറെ പ്രവർത്തിപരിചയമുള്ള അപർണ ചന്ദ്രശേഖരനാണ് വെബിനാറിനു നേതൃത്വം നൽകുന്നത്.  അമേരിക്കൻ ഉപരിപഠനത്തിന്റെ എല്ലാ പ്രധാന വശങ്ങളും വെബിനാറിൽ വിശദീകരിക്കും; സർവകലാശാലകളുടെ അപേക്ഷ പ്രക്രിയകൾ, സ്കോളർഷിപ് അവസരങ്ങൾ, അമേരിക്കൻ സ്റ്റുഡൻറ് വിസക്ക് അപേക്ഷിക്കുന്നത്, പോകുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഓറിയൻറേഷൻ, ഇവയെക്കുറിച്ചെല്ലാം ഈ വെബിനാറിലൂടെ അറിയാം. 

നവംബർ 19 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്‌സ് വഴി നടത്തുന്ന വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/3o3H70f എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജ് ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

Content Summary : Manorama Horizon Free Webinar On Higher Studies In USA

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS