പരീക്ഷയ്ക്ക് എങ്ങനെ സമയം വിനിയോഗിക്കണമെന്നറിയാം, ആമസോൺ എക്കോ ഡോട്ടും നേടാം

HIGHLIGHTS
  • വെബിനാറിൽ പങ്കെടുക്കാൻ 8086078808 എന്ന നമ്പറിൽ വിളിക്കുക
amazon-echo-dot
Amazon Echo Dot. Photo Credit : Amazon
SHARE

പരീക്ഷയടുക്കുമ്പോൾ എത്ര മിടുക്കർക്കും ഉള്ളിലൊരു പിടച്ചിലാണ്. ജീവിതത്തിലെ നിർണായകമായ പത്ത് / പ്ലസ് ടു പൊതു പരീക്ഷ കൂടിയാണെങ്കിൽ പറയുകയും വേണ്ട. പഠിച്ചതെല്ലാം എങ്ങനെ കൃത്യസമയത്ത് എഴുതിത്തീർക്കുമെന്ന ചിന്തയാകും പലർക്കും. അനാവശ്യമായ പരീക്ഷപ്പേടി പരീക്ഷാഫലത്തെയും സാരമായി ബാധിക്കാം. 

അവസാന മിനിറ്റിൽ പഠിക്കുന്നവരാണു സാധാരണ പരീക്ഷാപ്പേടിയുടെ തടവുകാർ. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ ഏത് പരീക്ഷയും സമ്മർദമില്ലാതെ എഴുതാം. അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ മനോരമ ഹൊറൈസൺ നടത്തുന്ന സൗജന്യ വെബിനാറിൽ അതിനുളള ചില സൂത്രങ്ങളറിയാം. ഒപ്പം ഓൺലൈൻ ക്വിസിലൂടെ  ആമസോൺ എക്കോ ഡോട്ട്, സ്മാർട്ട് വാച്ച്, റഫ് പാഡ് ലാപ്ടോപ്പ് ബാഗുകൾ തുടങ്ങി  നിരവധി ആകർഷകമായ സമ്മാനങ്ങളും നേടാം.

manorama-horizon-time-management-during-board-exams
Representative Image. Photo Credit : Mohd Khairilx / Shutterstock.com

നവംബർ 30ന് വൈകിട്ട് 5 മണിക്ക് നടത്തുന്ന വെബിനാറിൽ പരീക്ഷ സമയത്തെ ടൈം മാനേജ്മെന്റിനെക്കുറിച്ച് ക്ലാസ് എടുക്കുന്നത് അമൃത വിശ്വവിദ്യാപീഠം അക്കാദമിക് മാനേജരും കൗൺസിലറുമായ ഡോ. ശൗര്യ കുട്ടപ്പയാണ്. വെബിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും  ഇ-സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. വെബിനാറിൽ റജിസ്റ്റർ ചെയ്യാൻ https://bit.ly/3x5B4fw എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

Content Summary : Manorama Horizon Free Webinar - Time Management During Board Exams - 30 November 2021

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline