ADVERTISEMENT

ഇന്റർനെറ്റ്‌ നെറ്റ്‌വർക്കിങ് 5-ജി ലോകത്തിലേക്ക് കാൽവെച്ചിരിക്കുകയാണ്. 5-ജി സ്പീഡിലേക്ക് ഇനി നമുക്കും അപ്ഡേറ്റ് ആകാം. മലയാള മനോരമയുടെ ഓൺലൈൻ എഡ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ, അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. 

 

ഏകദേശം 1 Gbps ഡേറ്റ ത്രൂപൂട്ടിനോടൊപ്പം ഉയർന്ന തലത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന ഡിജിറ്റൽ സെല്ലുലാർ നെറ്റ്‌വർക്കായ 5-ജി നെറ്റ്‌വർക്ക് നിരവധി തൊഴിലവസരങ്ങളാണ് ഭാവി തലമുറയ്ക്ക് തുറന്നു നൽകുന്നത്. ഉയർന്ന സ്പെക്ട്രം കാര്യക്ഷമത, കുറഞ്ഞ ലേറ്റൻസി, ബ്രോഡ്ബാൻഡ് കണക്ഷനുകൾ, മികച്ച രീതിയിലുള്ള പെർഫോമൻസ് എന്നിവയെല്ലാം 5-ജിയുടെ പ്രത്യേകതകളാണ്. 

 

2-ജി മുതൽ 5-ജി വരെയുള്ള മൊബൈൽ റേഡിയോ നെറ്റ്‌വർക്കുകളുടെ പരിണാമം, 5-ജിയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ, ഉപയോഗങ്ങൾ തുടങ്ങിയവയെല്ലാം വെബിനാറിലൂടെ വിശദീകരിക്കും. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഈ സെക്ഷൻ പ്രയോജനപ്പെടും. ഓട്ടോമേഷൻ ടെസ്റ്റ് എൻജിനീയറായ കേശവ് മൗര്യയാണ് വെബിനാറിനു നേതൃത്വം വഹിക്കുന്നത്. 5-ജിയുടെ ഭാവി സാധ്യതകളും തന്റെ വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കും. ഒപ്പം ഓൺലൈൻ ക്വിസിലൂടെ ആമസോൺ എക്കോ ഡോട്ട്, സ്മാർട്ട് വാച്ച്, റഫ് പാഡ്, ലാപ്ടോപ് ബാഗുകൾ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങളും നേടാം.

 

ജനുവരി 14, വെള്ളിയാഴ്ച, വൈകിട്ട് 5 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇന്നു തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/3mZ6KQf എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

 

Content Summary: Manorama Horizon Webinar

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com