പഠനം കഴിഞ്ഞ് സെയിൽസ് ജോലിക്ക് കയറിയ ചിലരെങ്കിലും സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ ഡയലോഗ് ഒരിക്കലെങ്കിലും ഒാർത്തിട്ടുണ്ടാവും – ‘ഭൂഗോളത്തിന്റെ ഒരോ സ്പന്ദനവും കണക്കിലാണ്’ ! മന്ത്‌ലി, വീക്ക്‌ലി, ഡെയ്‌ലി റിപ്പോർട്ടുകൾ.... സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പലപ്പോഴും തലവേദനയാണ്. വിശദമായ സെയിൽസ് റിപ്പോർട്ടുകൾ തയാറാക്കുമ്പോൾ തെറ്റ് വന്നാൽ ആകെ കുഴയും.. ഒരോ മേഖലകളിൽ നിന്നുമുള്ള വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി ഒത്തുനോക്കി കൂട്ടിയെടുക്കുന്നതും ശ്രമകരമാണല്ലോ? എന്നാൽ എംഎസ് എക്സലിൽ (MS Excel) പുലിയാണെങ്കിൽ ഏത് റിപ്പോർട്ടും ആർക്കും അനായാസം തായാറാക്കാം
എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന പലർക്കും എംഎസ് എക്സൽ (MS Excel) സ്പ്രഡ്ഷീറ്റിലെ കളങ്ങൾ കാണുമ്പോൾ ‘കിളി പോകും’. ഡേറ്റാബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന എംഎസ് എക്സലിൽ പ്രാവീണ്യമുണ്ടെങ്കിൽ കരിയറിൽ പ്ലസ് പോയിന്റാണ്. എംഎസ് എക്സലിൽ നാലു ദിവസം കൊണ്ട് പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ ലൈവ് ക്ലാസിലൂടെ അവസരമൊരുക്കുന്നു.

എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ജനുവരി 20 മുതൽ 23 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് നടത്തുക . സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും.
ക്ലാസിൽ പങ്കെടുക്കുവാൻ സന്ദർശിക്കൂ: https://www.manoramahorizon.com/packages/online-class/online-excel-certification-course/
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +919048991111
Content Summary : Manorama Horizon MS Excel Online Class - Batch 3 - Register Now