എംഎസ് എക്സൽ എക്സപർട്ടെന്ന് റെസ്യൂമേയിൽ ‘തള്ളി’യാൽ പിന്നീട് ദുഃഖിക്കേണ്ടി വരും

HIGHLIGHTS
  • കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : +919048991111
online-excel-certification-course-batch-three
Photo Credit : Piece of Cake / Shutterstock.com
SHARE

ആഗ്രഹിച്ച തൊഴിലിലേക്ക് വാതിൽ തുറക്കുന്ന താക്കോലാണ് മികച്ച റെസ്യൂമേ. വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവുമെല്ലാം അടുക്കോടുംചിട്ടയോടും കൃത്യമായി രേഖപ്പെടുത്തിയാൽ അഭിമുഖം എന്ന ആദ്യ കടമ്പയിലേക്ക് റെസ്യൂമേ (Resume) ഉദ്യോഗാർഥികൾക്ക് സാധ്യത നൽകുന്നു. കരിയർ നേട്ടങ്ങളും നേടിയ അംഗീകാരങ്ങളുമെല്ലാം വിശദമായി എഴുതുന്നതിനോടൊപ്പം കംപ്യൂട്ടർ പ്രാവീണ്യത്തിനും റെസ്യൂമേയിൽ മുൻതൂക്കം നൽകണം. 

എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് മേഖലകളിൽ ജോലി തേടുന്നവർക്ക് എംഎസ് എക്സലിൽ പ്രാവീണ്യമുണ്ടെങ്കിൽ കരിയറിൽ പ്ലസ് പോയിന്റാണ്. എംഎസ് എക്സലിൽ (MS Excel) പ്രാവീണ്യമില്ലാതെ റെസ്യൂമേയിൽ ‘അറിയാം’ എന്ന് എഴുതിയാൽ പീന്നിട് ജോലി നേടിക്കഴിയുമ്പോൾ ഉദ്യോഗാർഥിയുടെ ‘അറിവില്ലായ്മ’ സ്വയം പാരയാകില്ലേ? 

online-excel-certification-course-batch-three-illustration
Photo Credit : Creative Images / Shutterstock.com

ഇത് വായിച്ചിട്ട് ‘അയ്യോ....റെസ്യൂമേ അയച്ചു പോയല്ലോ’ എന്ന് ടെൻഷനടിച്ചിട്ടു വല്ല കാര്യമുണ്ടോ? ഏത് മേഖലയിലാണോ നാം പിന്നാക്കം നിൽക്കുന്നത്, പരിശീലനത്തിലൂടെ  ആ മേഖലയിൽ മികവു നേടാനായാൽ കരിയറിൽ മിന്നിത്തിളങ്ങാം. എംഎസ് എക്സലിൽ നാലു ദിവസം കൊണ്ട് പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ ലൈവ് ക്ലാസിലൂടെ അവസരമൊരുക്കുന്നു. 

manorama-horizon-career-online-excel-certification-course

എംഎസ് എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ജനുവരി 20 മുതൽ 23 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് നടത്തുക. സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

ക്ലാസിൽ പങ്കെടുക്കുവാൻ സന്ദർശിക്കൂ:  https://www.manoramahorizon.com/packages/online-class/online-excel-certification-course/ 

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : +919048991111

Content Summary : Manorama Horizon MS Excel Online Class - Batch 3 - Register Now

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA