ADVERTISEMENT

‘‘നെഞ്ചിൽ കൈവച്ചു പറയാം, നല്ല സങ്കടമുണ്ട്. വേറേ ഒരിടത്തും ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല. എന്നെ സഹായിക്കാൻ പത്തനംതിട്ടക്കാർ ഒറ്റക്കെട്ടായി ഒപ്പമുണ്ടായിരുന്നു. എനിക്ക് വ്യക്തിപരമായും തൊഴിൽപരമായും വലിയ നഷ്ടമാണ് പത്തനംതിട്ടയിൽ നിന്നുള്ള മടക്കം. ജോലിയുടെ സമ്മർദം അധികമാകുമ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങും. വഴിയിൽ കാണുന്നവരോട് സംസാരിക്കും. അങ്ങനെ കുറച്ചു സമയം പോകുമ്പോൾ ടെൻഷൻ മാറും. വീണ്ടും ജോലിയിലേക്ക്. എനിക്ക് ഇത്രയേറെ ആത്മബന്ധമുള്ളവർ മൂവാറ്റുപുഴയിൽ പോലുമില്ല....’’ 

 

പത്തനംതിട്ട മുൻ ജില്ലാ കലക്ടർ പി.ബി.നൂഹിന്റെ (P.B. Nooh) വാക്കുകളാണിത്. മഹാപ്രളയത്തെ മുതൽ കോവിഡിനെ വരെ ജനകീയ പിന്തുണയോടെ പ്രതിരോധിച്ച നൂഹ് രണ്ടര വർഷത്തെ സേവനത്തിനു ശേഷം സ്ഥലംമാറിപ്പോകുമ്പോൾ പത്തനംതിട്ടക്കാർക്കും പറയാനുണ്ടായിരുന്നത് അതേ ആത്മബന്ധത്തെപ്പറ്റിയായിരുന്നു.

 

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഡോക്ടറാകുന്നതു സ്വപ്നം കണ്ട പി.ബി.നൂഹ് പീന്നിട് ചേട്ടൻ പി.ബി. സലിമിന്റെ വഴിയേ 2012 ൽ 43–ാം റാങ്കോടെ സിവിൽ സർവിസീലെത്തുകയായിരുന്നു. 

 

നിങ്ങളും സിവിൽ സർവീസ് സ്വപ്നം കാണുകയാണോ? സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണമെന്ന് അറിയാനാഗ്രഹമുണ്ടോ? യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) പരീക്ഷകളെക്കുറിച്ച് പി.ബി.നൂഹിനോട് നേരിട്ട് സംവദിക്കാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും മനോരമ ഇയർ ബുക്കും സംയുക്തമായി അവസരമൊരുക്കുന്നു. ജനുവരി 29ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ‘മീറ്റ് ദി ഐക്കൺ’  സൗജന്യ ഓൺലൈൻ വെബിനാറിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാൻ  9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസേജിലെ ലിങ്ക്  ഉപയോഗിക്കാം

ഒാൺലൈനായി റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Content Summary : Meet the Icon - Civil Service Orientation Free Webinar with P.B. Nooh IAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com