ADVERTISEMENT

കള്ളം വിറ്റു ജീവിക്കുന്ന സൈബർ ക്രിമിനലുകളെ വലയിലാക്കുന്ന സൈബർ പൊലീസ് യുദ്ധതന്ത്രം തുറന്നു കാട്ടിയ ചിത്രമാണ് പോയ വർഷം പുറത്തിറങ്ങിയ ‘ഓപ്പറേഷൻ ജാവ’ എന്ന ക്രൈം ത്രില്ലർ. കൊച്ചി സൈബർ സെല്ലിൽ ഒരു വർഷം ലഭിച്ച പരാതികളെ ആസ്പദമാക്കി, യഥാർഥ സംഭവങ്ങളെ കോർത്തിണക്കിയൊരുക്കിയ ചിത്രം സൈബർ കുറ്റകൃത്യങ്ങളിലൂടെ സമ്പന്നരാകുന്ന മാഫിയകളുടെ സ്ട്രാറ്റജി കാട്ടിത്തരുന്നുണ്ട്. ബുദ്ധിയും ഒരു ഘട്ടത്തിൽ സ്വന്തം ജീവൻ തന്നെയും പണയപ്പെടുത്തിയാണ് ചിത്രത്തിൽ സൈബർ ക്രിമിനലുകളെ കുടുക്കാൻ രണ്ടു ബിടെക് അപ്രന്റിസുകൾ സൈബർ സെൽ ടീമിനെ സഹായിക്കുന്നത്. ബാലു വർഗീസും ലുക്മാനും അവതരിപ്പിച്ച ആ അപ്രന്റിസ് കഥാപാത്രങ്ങളെപ്പോലെ, സൈബർ ക്രിമിനലുകളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാറിലൂടെ.

 

operation-java
ഓപ്പറേഷൻ‍ ജാവ എന്ന ചിത്രത്തിൽ നിന്ന്

ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം ഇന്ന് വളരെയധികം മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച്, അതു നൽകുന്ന അവസരങ്ങളും വെല്ലുവിളികളും കൂടിയാണ് വളരുന്നത്. വിദ്യാഭ്യാസം, ജോലികൾ, ആശുപത്രികൾ, ബാങ്കുകൾ, സർക്കാരുകൾ, വ്യാവസായിക മേഖലകൾ തുടങ്ങി എല്ലാ സേവനങ്ങളും ഇന്റർനെറ്റ് വഴിയായപ്പോൾ അവസരങ്ങളും ഒപ്പം അപകട സാധ്യതകളും വളർന്നു. അതുകൊണ്ടുതന്നെ സൈബർ സെക്യൂരിറ്റി ഇന്നത്തെക്കാലത്ത് ഏറെ പ്രസക്തമായ വിഷയമാണ്. അതിനെപ്പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കൂടുതൽ അറിയാനുള്ള അവസരം മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ ഒരുക്കുന്നു. 

 

അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ നടത്തുന്ന ഒൻപതാമത്തെ വെബിനാറാണിത്. സൈബർ സുരക്ഷയിലെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ പ്രോ​ഗ്രാം തയാറാക്കിയിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള പഠിതാക്കളെയും പിന്തുണയ്ക്കുന്ന രീതിയിലാണ് ക്ലാസ്  രൂപകൽപന ചെയ്തിരിക്കുന്നത്. സൈബർ സെക്യൂരിറ്റി, അതിന്റെ ചരിത്രം, സൈബർ സുരക്ഷയുടെ പ്രാധാന്യം, അതിന്റെ അടിസ്ഥാന കാര്യങ്ങൾ, ഡിജിറ്റൽ സുരക്ഷാ ഡൊമെയ്‌നിലെ പുതിയ സാങ്കേതികവിദ്യകൾ, സൈബർ സെക്യൂരിറ്റി യുജി/പിജി കോഴ്സുകൾ തുടങ്ങിയവ വിശദീകരിക്കുകയും ചെയ്യുന്നു.

 

ഇതിനോടനുബന്ധിച്ച് നടത്തുന്ന ക്വിസ്സിലും വിദ്യാർഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഒപ്പം പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഇ-സർട്ടിഫിക്കറ്റും നൽകും. അമൃത വിശ്വവിദ്യാപീഠം അക്കാദമിക് മെന്റർ നിഖിൽ എൻ. ആണ് വെബിനാർ നയിക്കുന്നത്.

 

ഏപ്രിൽ 20 ന് ബുധനാഴ്ച വൈകിട്ട് 5 ന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി റജിസ്റ്റർ ചെയ്യൂ. റജിസ്റ്റർ ചെയ്യാൻ https://bit.ly/3J21gft എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിച്ചും റജിസ്റ്റർ ചെയ്യാം.

 

Content Summary :  Manorama Horizon Free Webinar On Cyber Security Opportunities and Challenges 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com