ADVERTISEMENT

കരയിൽ പിടിച്ചിട്ട മത്സ്യം പ്രാണവായു കിട്ടാതെ പിടഞ്ഞ് നിശ്ചലമാകുന്നതുപോലെയുള്ള അവസ്ഥ പലപ്പോഴും പല സോഫ്റ്റ്‌വെയറുകൾക്കും സംഭവിക്കാറുണ്ട്. ഡൗൺ ടൈം എന്ന പേരിലറിയപ്പെടുന്ന ഈ നിശ്ചലാവസ്ഥ മൂലം വൻകിട ഐടി കമ്പനികൾക്കുൾപ്പെടെ കോടികളുടെ നഷ്ടം സംഭവിക്കാറുമുണ്ട്. വിശ്വസ്തരായ ഉപഭോക്താക്കളെപ്പോലും നഷ്ടപ്പെടാൻ കാരണമാകുന്ന ഈ അവസ്ഥയ്ക്ക് പരിഹാരമാണ് ഡെവോപ്സ്. ഡെവലപ്മെന്റ് ആൻഡ് ഓപ്പറേഷൻസ് എന്നാണ് ഡെവോപ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗത സോഫ്‌റ്റ്‌വെയർ വികസന പ്രക്രിയകളെക്കാൾ വേഗത്തിൽ ആപ്ലിക്കേഷനുകളും സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഡെവോപ്സ് കമ്പനികളെ സഹായിക്കും.

 

വൻകിട കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മാത്രമല്ല, ദ്രുതഗതിയിൽ വളരുന്ന സാങ്കേതികവിദ്യയുടെ ലോകത്ത് മികച്ച കരിയർ കെട്ടിപ്പടുക്കാനുള്ള അവസരവും ഡെവോപ്സ് നൽകുന്നുണ്ട്. കോവിഡ് ലോകത്തെ നിശ്ചലമാക്കിയ വർഷങ്ങളിൽ ഐടി മേഖലയിൽ നിരവധിപ്പേർക്ക് അനുഗ്രഹമായ ഒരു കരിയർ ഓപ്ഷൻ കൂടിയായിരുന്നു ഡെവോപ്സ്. വൻകിട കമ്പനികൾക്കും തൊഴിൽ തേടുന്ന യുവതലമുറയ്ക്കും ഡെവോപ്സിന്റെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സൗജന്യ വെബിനാറിലൂടെ അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ.

 

സോഫ്റ്റ്‌വെയർ മാനേജ്‌മന്റ് സുഗമമാക്കുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ ഈ വെബിനാർ സഹായിക്കും. ഡെവോപ്സ്നെപ്പറ്റിയുള്ള അടിസ്ഥാനകാര്യങ്ങൾ, പ്രയോജനങ്ങൾ, അവസരങ്ങൾ, ഡെവോപ്സ് ടൂളുകൾ, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ വിഷയങ്ങളാണ് വെബിനാറിൽ ചർച്ച ചെയ്യുക. പുതിയ സാങ്കേതികവിദ്യകളെപ്പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് സഹായകരമാകുന്ന രീതിയിലാണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്. ഡോർവാർഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഇഒ യുമായ ബേസിൽ വർഗീസ് ആണ് വെബിനാർ നയിക്കുന്നത്. ഏപ്രിൽ 21 ന് വ്യാഴാഴ്ച വൈകിട്ട് 7 നു നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി  റജിസ്റ്റർ ചെയ്യൂ. റജിസ്റ്റർ ചെയ്യുവാൻ https://bit.ly/3JskNWI എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിച്ചും റജിസ്റ്റർ ചെയ്യാം.

 

Content Summary : Manorama Horizon Free Webinar On Event Information: Introduction to DevOps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com