ADVERTISEMENT

‘തുടക്കം നന്നായാൽ പകുതിയായി’ എന്നൊരു ചൊല്ലുണ്ട്. ലക്ഷ്യം എത്ര വലുതും ആയിക്കൊള്ളട്ടെ, അതിലേക്കുള്ള യാത്ര നന്നായി തുടങ്ങിവയ്ക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണോ നിങ്ങൾ? മികച്ച തുടക്കത്തോടൊപ്പം ലക്ഷ്യത്തിലേക്കുള്ള പകുതി ദൂരം കൂടി സമർഥമായി താണ്ടാൻ വഴിയൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ.

 

തിരുവനന്തപുരം ആസ്ഥാനമായ പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രം ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ ഓൺലൈൻ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ഒരുക്കിക്കൊണ്ടാണ് മനോരമ ഹൊറൈസൺ നിങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം നടക്കുന്നത്. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്ക് ശരിയായ രീതിയിൽ തയാറെടുക്കാനും പഠനം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്താനും ആഗ്രഹിക്കുന്നവരെ ലക്ഷ്യംവച്ചുള്ള സമഗ്രമായ കോഴ്സ് ഇത് മൂന്നാം വർഷമാണ് മനോരമ ഹൊറൈസൺ നടത്തുന്നത്.

 

കൃത്യമായി രൂപപ്പെടുത്തിയ ഓൺലൈൻ ക്ലാസുകൾ, പരിചയസമ്പന്നരായ അധ്യാപകർ, സമഗ്രമായ പഠനം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഫൗണ്ടേഷൻ കോഴ്സ് ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്താൻ നിരവധി ടെസ്റ്റ്‌ സീരീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ, എന്നീ മൂന്നു തലങ്ങളെക്കുറിച്ച് ധാരണ നൽകുന്നതിനോടൊപ്പം സംശയങ്ങൾ ചോദിക്കാൻ വ്യക്തിഗത സംശയ നിവാരണ സെഷനുകളും ഈ കോഴ്സിൽ ലഭ്യമാണ്. 

 

പരീക്ഷാ പരിശീലനത്തിന് വ്യക്തമായ ദിശാബോധം നൽകുന്നതിനായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായുള്ള സംവാദങ്ങളും ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മുൻപ് ഈ കോഴ്സിൽ പങ്കെടുത്ത വിദ്യാർഥികളുടെ ഭാഗത്തുനിന്നു വളരെ മികച്ച അഭിപ്രായങ്ങളാണ്  ഈ കോഴ്സിനെപ്പറ്റി ലഭിച്ചിരിക്കുന്നത്. 11, 12 ക്ലാസ്സ്‌ വിദ്യാർഥികൾക്കും ബിരുദ വിദ്യാർഥികൾക്കുമാണ് ഈ ക്ലാസുകൾ കൂടുതൽ സഹായകമാകുന്നത്. ഞായറാഴ്ചകളിലായിരിക്കും ക്ലാസ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് https://www.manoramahorizon.com/packages/online-class/online-civil-service-foundation-class/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9048991111 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

 

Content Summary : Manorama Horizon Online Civil Services Foundation Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com