ADVERTISEMENT

പത്താം ക്ലാസ് റാങ്ക് നേട്ടത്തിന്റെ നിറവിൽനിന്ന ഒരു ദിവസം സ്ഥലം എംഎൽഎയ്ക്ക് ഒരു പതിനഞ്ചുകാരി ഒരു വാക്കു നൽകി– ‘മിടുക്കിയായി പഠിച്ച് ഡോക്ടറാകും, പിന്നെ ഐഎഎസ് നേടും.’ വർഷങ്ങൾക്കു ശേഷം, അന്നത്തെ പത്താംക്ലാസുകാരി കലക്ടറും അന്നത്തെ എംഎൽഎ മന്ത്രിയുമായി മറ്റൊരു വേദിയിൽ കണ്ടുമുട്ടി. പഴയ വാഗ്ദാനത്തെക്കുറിച്ച് മന്ത്രി ഓർമിപ്പിച്ചു. അഭിമാനത്തോടെ കലക്ടർ അതോർത്തെടുത്തു. ആ കലക്ടറുടെ പേര് ഡോ. ദിവ്യ എസ്. അയ്യർ. മന്ത്രിയുടെ പേര് ആന്റണി രാജു. പഴയൊരു വാഗ്ദാനത്തിന്റെയും അതു പാലിക്കപ്പെട്ടതിന്റെയും കഥ അടുത്തിടെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. വളരെ ചെറുപ്പത്തിലേ കരിയറിനെപ്പറ്റി വ്യക്തമായ ധാരണ പുലർത്തിയ ദിവ്യ എസ്. അയ്യരോട് വിജയവഴികളെക്കുറിച്ച് ചോദിച്ചറിയാൻ, ഐഎഎസ് സ്വപ്നം കാണുന്നവർക്ക് അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ.

 

സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണം, യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) പരീക്ഷയെഴുതുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ ഒരു ഐഎഎസ്  ഓഫിസറോട് നേരിട്ടു ചോദിക്കാനുള്ള അവസരമാണ് ഈ വെബിനാറിലൂടെ ലഭിക്കുന്നത്. സിവില്‍ സര്‍വീസ് എന്നോര്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലേക്ക് കടന്നുവരുന്ന മുഖങ്ങളിലൊന്നാണ് ഡോ. ദിവ്യ എസ്. അയ്യരുടേത്. നിങ്ങളുടെ സ്വപ്ന കരിയറിലെത്താനുള്ള മാർഗങ്ങളെക്കുറിച്ചും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണം എന്നതിനെക്കുറിച്ചുമുള്ള നിങ്ങളുടെ സംശയങ്ങൾ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസിനോട് നേരിട്ടു ചോദിച്ചു മനസ്സിലാക്കാം. 

 

തന്റെ വിജയത്തിനു പിന്നിലെ കഠിനാധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ലക്ഷ്യബോധത്തിന്റെയും വഴികൾ ഈ വെബിനാറിലൂടെ ഡോ. ദിവ്യ എസ്. അയ്യർ വിവരിക്കും. സിവിൽ സർവീസിനു തയാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ, ടൈം മാനേജ്‌മന്റ്, പരീക്ഷയിൽ പങ്കെടുക്കുന്നതിന് വേണ്ട യോഗ്യതകള്‍ ഇങ്ങനെ ഉദ്യോഗാർഥികളുടെ എല്ലാവിധ സംശയങ്ങൾക്കും വെബിനാറിലൂടെ ഉത്തരം ലഭിക്കും. 

 

11,12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്കും ബിരുദ പഠനം നടത്തുന്നവർക്കും അവരുടെ മാതാപിതാക്കൾക്കുമാണ് ഈ വെബിനാർ കൂടുതൽ സഹായകരമാവുക. മേയ് 4, ബുധനാഴ്ച വൈകിട്ട് 5.30 നു നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി റജിസ്റ്റർ ചെയ്യൂ. https://bit.ly/3rLkW1B എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിച്ചോ റജിസ്റ്റർ ചെയ്യാം.

 

Content Summary : Manorama Horizon Free Webinar On Pathway to IAS - Speaking Dr. Divya S Iyer IAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com