ഫോട്ടോഷോപ് പഠിക്കാനായി ആറ്റുനോറ്റ് കംപ്യൂട്ടർ സെന്ററിലെത്തിയ മനോഹരനെന്ന ചെറുപ്പക്കാരനെ ഫോട്ടോഷോപ്പിന്റെ അടിസ്ഥാന പാഠങ്ങൾ പോലുമറിയാത്ത ശ്രീജ എന്നൊരു പെൺകുട്ടി അസ്സലായി പറ്റിക്കുന്ന രംഗങ്ങളുണ്ട് 2019 ൽ പുറത്തിറങ്ങിയ ‘മനോഹരം’ എന്ന ചിത്രത്തിൽ. കംപ്യൂട്ടറിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തയാളാണ് മനോഹരനെന്ന സത്യം തിരിച്ചറിയുന്ന സമയം മുതൽ കംപ്യൂട്ടറിന്റെ ബാലപാഠങ്ങൾ മാത്രം പഠിപ്പിച്ച് ദിവസങ്ങൾ തള്ളി നീക്കി ഒടുവിൽ, ഫോട്ടോഷോപ് ഒന്നു തുറന്നു കാണാൻ പറ്റുമോ എന്ന് മനോഹരൻ നിസ്സഹായനായി ചോദിക്കുന്ന രംഗം പ്രേക്ഷകർ പെട്ടെന്നു മറക്കാനിടയില്ല. ശ്രീജയുടെ കള്ളത്തരം ഒടുവിൽ മനോഹരൻ കണ്ടുപിടിക്കുന്നുമുണ്ട്.
അതുപോലെ, യഥാർഥ ജീവിതത്തിലും ചിലപ്പോഴൊക്കെ നമ്മുടെ അറിവില്ലായ്മയെ മറ്റുള്ളവർ ചൂഷണം ചെയ്യുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും തൊഴിൽ മേഖലയിൽ ഏറെ ഉപകരിക്കുന്ന പുതിയൊരു കോഴ്സ് പഠിക്കാനും അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോര ഹൊറൈസൺ.
രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ ഒന്നായ എംഎസ് എക്സലിൽ പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ നടത്തുന്ന ഓൺലൈൻ ലൈവ് ക്ലാസ്സിന്റെ നാലാമത്തെ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ എക്സലിന്റെ സാധ്യതകൾ നിലനിൽക്കുന്നു. കംപ്യൂട്ടറിനെക്കുറിച്ച് അടിസ്ഥാന കാര്യങ്ങൾ അറിയുന്നവർക്കും എക്സൽ പഠിക്കാനാഗ്രഹിക്കുന്ന തുടക്കക്കാർക്കും ഈ ഓൺലൈൻ ലൈവ് കോഴ്‌സിൽ പങ്കെടുക്കാം.

നിങ്ങളുടെ ദൈനംദിന ജോലികൾ കൂടുതൽ എളുപ്പമാക്കുന്നതിനോടൊപ്പം കരിയറിനെ പരിപോഷിപ്പിക്കുവാനും ഈ കോഴ്സ് വഴി ഒരുക്കുന്നു. ഇതിനോടകം നൂറുകണക്കിന് പഠിതാക്കൾ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. വർക്കിങ് പ്രഫഷണൽസിനും വിദ്യാർഥികൾക്കും അനുയോജ്യമായ വിധത്തിൽ മേയ് 25 മുതൽ 27 വരെ വൈകിട്ട് 8 മുതൽ 9.30 വരെ മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ പൂർണമായും ഓൺലൈൻ ആയിരിക്കും. കൂടാതെ ക്ലാസുകളുടെ റെക്കോർഡുകളും ഇ-സർട്ടിഫിക്കറ്റും പഠിതാക്കൾക്ക് നൽകുന്നതായിരിക്കും. എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളെ കുറിച്ചുള്ള അവബോധം ക്ലാസ്സിലൂടെ ലഭിക്കും. ലൈവ് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുവാൻ സന്ദർശിക്കൂ https://www.manoramahorizon.com/packages/online-class/online-excel-certification-course/ കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിലും ബന്ധപ്പെടാം.
Content Summary : Manorama Horizon Online Excel Certification Course