മനോരമ ഹൊറൈസൺ സ്കോളർഷിപ് ടെസ്റ്റിൽ വിജയിക്കൂ; നേടൂ സൗജന്യ സിവിൽ സർവീസ് പരിശീലനം

HIGHLIGHTS
  • സ്കോളർഷിപ് ടെസ്റ്റ് നടക്കുക ജൂൺ 12 ന്
  • സിവിൽ സർവീസ് പരീക്ഷയ്ക്ക് നൂറു ശതമാനം സ്കോളർഷിപ്പോടുകൂടി പഠിക്കാം
sreedhanya
ശ്രീധന്യ സുരേഷ് IAS
SHARE

കഴിവും കഠിനാധ്വാനവും വിജയത്തിലേക്കുള്ള ദൂരം കുറയ്ക്കും എന്നതിൽ തർക്കമില്ല. പക്ഷേ കൃത്യമായ വിലയിരുത്തലുകളും ആസൂത്രണവും ആ യാത്ര കുറച്ചു കൂടി എളുപ്പമാക്കുമെന്ന് ഓർമപ്പെടുത്തുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ സൗജന്യ സ്കോളർഷിപ്പ് ടെസ്റ്റ് നടത്തുകയാണ് മനോരമ ഹൊറൈസൺ. വിദ്യാർഥികൾക്ക് ഐഎഎസ് / ഐപിഎസ് സ്വപ്നം സഫലമാക്കാൻ തുടർച്ചയായി നാലാം തവണയാണ് ഇങ്ങനെയൊരവസരം ഒരുക്കുന്നത്.

മീര കെ IAS
മീര കെ IAS

സിവിൽ സർവീസ് എന്ന സ്വപ്നവുമായി യുപിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് കൃത്യമായ മാർഗ നിർദേശം നൽകുക, പഠന പുരോഗതി വിലയിരുത്തുക, പുതിയ തയാറെടുപ്പ് രീതികൾ ആവിഷ്കരിക്കുക എന്നിവ വയാണ് സ്കോളർഷിപ് ടെസ്റ്റിന്റെ ലക്ഷ്യം. സിവിൽ സർവീസ് പരീക്ഷയ്ക്ക് നൂറു ശതമാനം സ്കോളർഷിപ്പോടുകൂടി പഠിച്ച്, ഉന്നത വിജയം കരസ്ഥമാക്കുവാനുള്ള അവസരമാണ് വിദ്യാർഥികൾക്ക് ഇതിലൂടെ ലഭിക്കുക. 

വിജയം ഒരിക്കലും തയാറെടുപ്പിന്റെ ഏതെങ്കിലും ഒരു ഘടകത്തെ മാത്രം ആശ്രയിച്ചല്ല നില്‍ക്കുന്നത്. യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർഥികളും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. ഒരു ദിവസം എത്രമാത്രം പഠിക്കുന്നു എന്നതിനേക്കാളും പ്രാധാന്യം എങ്ങനെ തയാറെടുക്കുന്നു എന്നതിനാണ്. പരീക്ഷാ വിജയങ്ങള്‍ അതിനെ നേരിടാന്‍ നമ്മളൊരുക്കുന്ന സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. 

devi-nandana
ദേവി നന്ദന IFS

ഈ സ്കോളർഷിപ്പ് ടെസ്റ്റിലെ വിജയികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലത്തിനു പുറമേ, യഥാക്രമം 15000, 10000, 8000 രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കുന്നു. ശ്രീധന്യ സുരേഷ് IAS, മീര കെ IAS, ദേവി നന്ദന IFS  തുടങ്ങിയവർ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ  മുൻ വർഷ സ്‌കോളർഷിപ്പ് ജേതാക്കളാണ്. 2022 ജൂൺ 12 ഞായറാഴ്ച, രാവിലെ 10 മണിക്ക് നടത്തുന്ന സ്കോളർഷിപ്പ് ടെസ്റ്റിനായി ഇന്നുതന്നെ റജിസ്റ്റർ ചെയ്യൂ. സൗജന്യ റജിസ്ട്രേഷനായി https://www.manoramahorizon.com/test-centre/online-mock-test/upsc-scholarship-test/ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ വിളിക്കാം.

Content Summary : Manorama Horizon UPSC Civil Services Scholarship Test - Fourth Edition

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA