സിവിൽ സർവീസ് നേടിയതിങ്ങനെ; മനോരമ ഹൊറൈസൺ സൗജന്യ വെബിനാറിലൂടെ വിജയരഹസ്യം പങ്കുവച്ച് നിധിൻ രാജ് ഐപിഎസ്

HIGHLIGHTS
  • ടിപ്സുകളും ട്രിക്കുകളും നിധിൻ രാജ് ഐപിഎസ് പങ്കുവയ്ക്കും.
  • വെബിനാർ ജൂൺ 11 ശനിയാഴ്ച വൈകിട്ട് 7 മണിക്ക്.
Manorama Horizon Free Webinar -  LIVE Interaction with Nidhin Raj IPS
നിധിൻ രാജ് ഐപിഎസ്.
SHARE

മുൻപേ നടന്നവരുടെ ആസൂത്രണങ്ങളും പദ്ധതികളും പിഴവുകളും വീഴ്ചകളും കൃത്യമായി മനസ്സിലാക്കിയാൽ ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാകും. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കുള്ള ഉദ്യോഗാർഥികളുടെ യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു സൗജന്യ വെബിനാർ ഒരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളെക്കുറിച്ചുള്ള ഉദ്യോഗാർഥികളുടെ സംശയങ്ങൾ ഒരു ഐപിഎസ് ഓഫിസറോടു തന്നെ നേരിട്ടു ചോദിക്കാനുള്ള  അവസരമാണ് ഇതിലൂടെ ലഭിക്കുക.

സിവിൽ സർവീസ് പരീക്ഷാ യാത്രയിലെ തന്റെ കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും വഴികൾക്കൊപ്പം പഠനത്തിന് സഹായകരമാകുന്ന ടിപ്സുകളും ട്രിക്കുകളും നിധിൻ രാജ് ഐപിഎസ് വെബിനാറിലൂടെ പങ്കുവയ്ക്കും. ജൂൺ 11 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന വെബിനാറിൽ സൗജന്യമായി പങ്കെടുക്കാൻ https://bit.ly/38UqGjc എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിച്ചും വെബിനാറിൽ പങ്കെടുക്കാം.

Content Summary : Manorama Horizon Free Webinar -  LIVE Interaction with Nidhin Raj IPS

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA