ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വിഷയത്തിൽത്തന്നെ കരിയർ കണ്ടെത്താൻ കഴിയുക ഭാഗ്യം തന്നെയാണ്. ആ കരിയറിലൂടെ ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം തേടിവരുകയാണെങ്കിലോ?. ഇഷ്ടപ്പെട്ട കരിയർ കണ്ടെത്തുന്നതുപോലെ തന്നെ പ്രധാനമാണ് അതിൽ അപ്ഡേറ്റഡായിരിക്കുക എന്നതും. ഐടി മേഖലയിൽ മികച്ച അവസരങ്ങൾ തേടുന്നവർക്ക് ഡെവോപ്സിൽ പ്രാവീണ്യം നേടാനായി മികച്ച ഒരു അവസരം ഒരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. ഐടി മേഖലയിൽ മികച്ച കരിയർ മുന്നേറ്റം ആഗ്രഹിക്കുന്നവർക്കും ഈ സൗജന്യ വെബനാറിൽ പങ്കെടുക്കാം.
സോഫ്റ്റ‌്‌വെയർ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ അറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. സോഫ്റ്റ്‌വെയർ നിർമാണത്തിലെ കാലതാമസം കുറയ്ക്കുവാനും ഉന്നത നിലവാരമുള്ള സോഫ്റ്റ്‌വെയർ വിതരണം സാധ്യമാക്കാനും കഴിയുന്ന ഡെവോപ്സിനെപ്പറ്റി കൂടുതൽ അറിയുവാനും അതിന്റെ സാധ്യതകൾ മനസ്സിലാക്കുവാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വൻകിട കമ്പനികൾക്കും തൊഴിൽ തേടുന്ന യുവതലമുറയ്ക്കും ഡെവോപ്സിന്റെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ഈ ക്ലാസിലൂടെ സാധ്യമാണ്. സോഫ്റ്റ‌്‌വെയർ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ വളരെ കൃത്യമായും വ്യക്തമായും പഠിക്കുവാൻ ഈ ഒരു ക്ലാസിലൂടെ നിങ്ങൾക്ക് സാധിക്കും.
സോഫ്റ്റ്‌വെയർ മാനേജ്‌മന്റ് സുഗമമാക്കുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ ഈ വെബിനാറിൽ വിശദീകരിക്കും. ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ആശയ വിശദീകരണം, വ്യക്തിഗത പരിഗണന, പരിചയസമ്പന്നരായ ഫാക്കൽറ്റികൾ തുടങ്ങിയവയെല്ലാം ഈ ക്ലാസുകളെ വ്യത്യസ്തമാക്കുന്നു. സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. അടിസ്ഥാന കംപ്യൂട്ടർ പ്രാവീണ്യമുള്ള ആർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ക്ലാസ് രൂപകൽപന ചെയ്തിരിക്കുന്നത്. കൊയ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ബേസിൽ വർഗീസ് ആണ് ക്ലാസുകൾ നയിക്കുന്നത്. 2022 ജൂൺ 21, 22, 23, 24 തീയതികളിൽ വൈകിട്ട് 8 മുതൽ 9 വരെ ഒാൺലൈനായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സൗജന്യ റജിസ്ട്രേഷനായി https://www.manoramahorizon.com/packages/online-class/devops-basics/ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ വിളിക്കാം.
Content Summary : Manorama Horizon Online Basic DevOps Certification Course