ADVERTISEMENT

പ്രസംഗത്തിന് പ്രായമുണ്ടോ? ഇതെന്തു ചോദ്യമെന്നു ചോദിക്കാൻ വരട്ടെ. രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന വലിയ സമ്മേളനങ്ങളല്ല ഉദ്ദേശിച്ചത്. സ്കൂൾ അസംബ്ലിയിൽ മുതൽ റഡിഡൻസ് അസോസിയേഷൻ യോഗങ്ങളിൽ വരെ ഒരു പ്രസംഗ അവസരം ആരെയും തേടിയെത്താം. സാധാരണ ഗതിയിൽ ആരെയെങ്കിലും വേദിയിലേക്കു തള്ളി വിടുകയാണ് പലരും ചെയ്യുന്നത്. എത്ര അറിവുണ്ടെങ്കിലും പൊതുവേദിയിൽ രണ്ടു വാക്ക് സംസാരിക്കുന്ന കാര്യം ഒാർക്കുമ്പോൾത്തന്നെ പലർക്കും മുട്ടിടിക്കും. 

 

രണ്ടു ദിവസം രണ്ടു മണിക്കൂർ വീതം മാറ്റിവയ്ക്കാനുണ്ടെങ്കിൽ ആത്മവിശ്വാസത്തോടെ ആർക്കും സംസാരിക്കാം.  മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ജൂൺ 25നും 26നുമായി നടത്തുന്ന പബ്ലിക് സ്പിക്കിങ് ഒാൺലൈൻ വർക്ക്ഷോപ്പിൽ പങ്കെടുക്കാം. വൈകിട്ട് 8 മുതൽ 9.30 വരെയാണ് ക്ലാസുകൾ. പ്രസംഗകനും ക്വിസ് മാസ്റ്ററും ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഏരിയ ഡയറക്ടുമായ നിതിൻ സുരേഷാണ് ക്ലാസുകൾ നയിക്കുന്നത്. ഇന്റർവ്യൂ മുതൽ ഗ്രൂപ്പ് ഡിസ്കഷൻ വരെ നിർണായകമായ ഇൗ കാലത്ത് പ്രസംഗകലയുടെ സൂത്രവാക്യങ്ങൾ ഏതു രംഗത്തും ശോഭിക്കാൻ സഹായകമാകും.

 

റജിസ്ട്രേഷന് https://bit.ly/3N4n5Nw എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസേജിലെ ലിങ്കോ ഉപയോഗിക്കാം.

 

Content Summary : Manorama Horizon Online Workshop on Public Speaking by Nitin Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com