ADVERTISEMENT

‘അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്... കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്...’ കുട്ടിക്കാലത്ത് ഈ വരികൾ മൂളാത്തവരായി ആരുമില്ല. ചന്ദ്രനിൽ എത്താൻ എന്താ വഴിയെന്ന് ചിന്താക്കാത്തവരും കുറവല്ല. ഇത്രയും വായിക്കുമ്പോൾ, എങ്ങനെ ഒരു ബഹിരാകാശ സഞ്ചാരിയാകാം എന്ന ചോദ്യം മനസ്സിലുയരാം. എന്നാൽ കേട്ടോളൂ, ബഹിരാകാശയാത്രയ്ക്കു താൽപര്യമുള്ള ഒരാൾ തന്റെ സ്കൂൾ പഠനകാലം മുതലേ തയാറെടുപ്പുകൾ നടത്തേണ്ടതാണ്. സംശയമുണ്ടെങ്കിൽ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന സൗജന്യ വെബിനാറിൽ എക്‌സോജിയോ എയ്‌റോസ്‌പേസിന്റെ സിഇഒയും സഹസ്ഥാപകയുമായ  ആതിര പ്രീതാറാണിയോട് നേരിട്ടു ചോദിക്കാം. അമച്വർ അസ്ട്രോണമേഴ്സ് ഓർഗനൈസേഷന്റെ (AASTRO) സഹകരണത്തോടെ സംഘടിപ്പിക്കുന്ന വെബിനാറിൽ ജ്യോതിശാസ്ത്രത്തെക്കുറിച്ചും ബഹിരാകാശ സഞ്ചാരത്തെക്കുറിച്ചും ഈ മേഖലകളിലെ തൊഴില്‍ സാധ്യതകൾ, വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങൾ എന്നിവയെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് ആതിര പ്രീതാറാണി മറുപടി നൽകും. ഒാഗസ്റ്റ് 8ന് വൈകിട്ട് 7ന്  നടത്തുന്ന ഓൺലൈൻ വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി റജിസ്റ്റർ ചെയ്യാൻ https://bit.ly/3vcznNV എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കും ഉപയോഗിക്കാം.

Content Summary : Manorama Horizon Webinar  - How to become an astronaut? - Aathira Preetharani 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com