ഐപിഎസ് വിജയ രഹസ്യവും വെല്ലുവിളികളും ചോദിച്ചറിയാം ആനന്ദ് ചന്ദ്രശേഖർ ഐപിഎസിനോട്; മനോരമ ഹൊറൈസൺ വെബിനാർ 2 ന്

HIGHLIGHTS
  • വെബിനാർ ഒക്ടോബർ 2, ഞായറാഴ്ച രാവിലെ 10 മണിക്ക്.
  • സംശയങ്ങൾ ആനന്ദ് ചന്ദ്രശേഖർ ഐപിഎസിനോട് നേരിട്ട് ചോദിക്കാം.
manorama-horizon
Representative Image. Photo Credit: Shri masram/Shutterstock
SHARE

ആരും കയ്യടിച്ചു പോകുന്ന നല്ല കലക്കൻ ഡയലോഗുകൾ പറയുന്ന, ഉഗ്രൻ സ്റ്റണ്ട് നടത്തുന്ന അമാനുഷിക പൊലീസ് കഥാപാത്രങ്ങളെ സിനിമയിൽ കണ്ടിഷ്ടപ്പെട്ട് ഐപിഎസ് ഓഫിസർ ആകണമെന്ന് തീരുമാനിക്കുന്നവരുണ്ട്. എന്നാൽ ഹീറോയിസം കാട്ടാനുള്ള ചങ്കൂറ്റം മാത്രം പോരാ, കൃത്യമായ പരിശീലനവും ചിട്ടയായ പഠനശീലങ്ങളും കൂടി ഉണ്ടെങ്കിലേ യുപിഎസ്‌സി സിവിൽ സർവീസ് എന്ന കടമ്പ കടന്ന് ഐപിഎസ് ഓഫിസർ ആകാൻ കഴിയൂവെന്ന് ഓർമിപ്പിക്കുകയാണ് മനോരമ ഹൊറൈസൺ. 

അനുഭവങ്ങളിൽനിന്നുള്ള വാക്കുകളിൽ നേരുണ്ടാവും. അതുകൊണ്ടു തന്നെയാണ് സിവിൽ സർവീസ് സ്വപ്നവുമായി ജീവിക്കുന്ന ഉദ്യോഗാർഥികൾക്ക് ഒരു ഐപിഎസ് ഓഫിസറുമായി നേരിൽ സംവദിക്കാനുള്ള അവസരം മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ഒരുക്കിയിരിക്കുന്നത്. സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന യുപിഎസ്‌സി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന്റെ ഈ വർഷത്തെ രണ്ടാമത്തെ ബാച്ചിന്റെ ആരംഭത്തോടനുബന്ധിച്ചാണ് വെബിനാർ നടക്കുക.

manorama-horizon-webinbar-ananth-chandrasekhar
ആനന്ദ് ചന്ദ്രശേഖർ

സ്വപ്ന കരിയറിലെത്താനുള്ള  കൃത്യമായ മാർഗങ്ങളെക്കുറിച്ചും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണം എന്നതിനെക്കുറിച്ചും ഉള്ള സംശയങ്ങൾ ആനന്ദ് ചന്ദ്രശേഖർ ഐപിഎസിനോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കാനുള്ള അവസരമാണ് വെബിനാറിലൂടെ ഒരുക്കിയിരിക്കുന്നത്. സിവിൽ സർവീസിനു തയാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ, ടൈം മാനേജ്‌മന്റ്, പരീക്ഷയിൽ പങ്കെടുക്കുന്നതിന് വേണ്ട യോഗ്യതകള്‍ തുടങ്ങിയ സംശയങ്ങൾക്ക് വെബിനാറിലൂടെ മറുപടി പറയുന്നതിനൊപ്പം ഐപിഎസ് സ്വപ്നത്തിലേക്കുള്ള യാത്രയെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും  വെല്ലുവിളികളെക്കുറിച്ചും ആനന്ദ് ചന്ദ്രശേഖർ പറയും. 

ഒക്ടോബർ 2, ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി റജിസ്റ്റർ ചെയ്യൂ. https://bit.ly/3fq7soJ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസേജിലെ ലിങ്ക് ഉപയോഗിച്ചോ റജിസ്റ്റർ ചെയ്യാം.

Content Summary : Manorama Horizon Free Webinar On Civil Service Exam Preparation

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}