കണക്കിനോട് സുല്ലിട്ടവർക്കും എംഎസ് എക്സലിൽ പുലിയാകാം; കിടിലൻ ജോലി നേടാം സ്മാർട്ടായി

HIGHLIGHTS
  • ലൈവ് ക്ലാസുകൾ ഒക്ടോബർ 8 മുതൽ 10 വരെ
  • കരിയറിൽ അത് പ്ലസ് പോയിന്റായി കണക്കാക്കപ്പെടും.
manorama-horizon-m-s-excel-micro-course
Representative Image. Photo Credit: undrey/Shutterstock
SHARE

കണക്കിനോട് കൂട്ടുവെട്ടി, പത്താം ക്ലാസോടെ ഗണിതവുമായി ബന്ധപ്പെട്ട വിഷയങ്ങളോടുള്ള സകലബന്ധവും അറുത്തു മുറിച്ചു കളഞ്ഞ് തടിതപ്പുന്ന ഒരുപാടു പേരുണ്ട്. താൽക്കാലിക സമാധാനത്തിനു വേണ്ടി എടുത്തു ചാടിയെടുത്ത ആ തീരുമാനത്തിന്റെ വില്ലൻ സ്വഭാവം പുറത്തു വരുക ജോലിതേടുന്ന അവസരങ്ങളിലാണ്. എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ പ്രവർത്തനങ്ങളെല്ലാം ഡേറ്റാബേസ് അധിഷ്ഠിതമാണ്. അതുകൊണ്ടു തന്നെ അത്തരം ജോലി തേടുന്നവരിൽ എംഎസ് എക്സലിൽ പ്രാവീണ്യമുള്ളവർക്ക് ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഡേറ്റാബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന എംഎസ് എക്സലിൽ പ്രാവീണ്യമുണ്ടെങ്കിൽ കരിയറിൽ  അത് പ്ലസ് പോയിന്റായി കണക്കാക്കപ്പെടും. എംഎസ് എക്സലിൽ മൂന്ന് ദിവസം കൊണ്ട് പ്രാവീണ്യം നേടാൻ ലൈവ് ക്ലാസിലൂടെ അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ.

എംഎസ് എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസുകൾ ഒക്ടോബർ 8 മുതൽ 10 വരെ വൈകിട്ട് 8 മുതൽ 9.30 വരെ നടക്കും. ഗ്ലോറിയ മാത്യു നയിക്കുന്ന ക്ലാസിൽ സംശയങ്ങൾ നേരിട്ടു ചോദിക്കാനും അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും.

റജിസ്ട്രേഷന് https://www.manoramahorizon.com/tution/online-excel-certification-course/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ 9048991111 എന്ന നമ്പറിൽ വിളിക്കുക.

Content Summary : Manorama Horizon Online Class Excel Micro Course - Batch 6

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}