ADVERTISEMENT

ഇന്ത്യൻ അഡ്മിനിട്രേറ്റീവ് സർവീസ് (െഎഎഎസ്) എന്ന സ്വപ്നം സ്വന്തമാക്കാൻ എപ്പോൾ പരിശീലനം തുടങ്ങണം? ചെറുപ്രായത്തിലേ സർവീസിൽ കയറിയാൽ ഉയർന്ന തസ്തികയിൽ പെട്ടെന്ന് എത്താൻ സാധിക്കുമോ? െഎഎഎസ് സ്വപ്നം കാണുന്നവർക്ക് ഇങ്ങനെ പല സംശയങ്ങൾ മനസ്സിലുയരാം. പഠനത്തോടൊപ്പം സിവിൽ സർവീസ് പരീക്ഷയ്ക്കും തയാറെടുക്കുവാനുള്ള ടിപ്സുകളുമായി മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐഎഎസ് അക്കാദമിയും സംയുക്തമായി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. പരീക്ഷയ്ക്കായി പുതിയ തയാറെടുപ്പ് രീതികൾ ആവിഷ്കരിക്കുവാനും പരീക്ഷയെപ്പറ്റി വ്യക്തമായ അവബോധം സൃഷ്ടിക്കുവാനും ഈ വെബിനാർ നിങ്ങളെ സഹായിക്കുന്നു. 

 

സിവിൽ സർവീസിനു തയാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ തുടങ്ങി ഉദ്യോഗാർഥികളുടെ എല്ലാ സംശയങ്ങൾക്കും വെബിനാറിൽ ഉത്തരം ലഭിക്കും. സിവിൽ സര്‍വീസസ് സ്വപ്നം കാണുന്നവര്‍ക്ക് പ്രചോദനമാവുന്ന അനുഭവങ്ങൾ‌ കേൾക്കാനും പരീക്ഷാ പാറ്റേൺ പരിചയപ്പെടുവാനും ചിട്ടയായ രീതിയിൽ പഠനം ക്രമീകരിക്കുവാനുള്ള മാർഗങ്ങളറിയാനും കഴിയും. 

 

എട്ടാം ക്ലാസ് വിദ്യാർഥികൾക്കു മുതൽ ബിരുദധാരികൾക്ക് വരെ സഹായകരമായ വിധത്തിലാണ് ഈ വെബിനാർ രൂപകൽപന ചെയ്തിരിക്കുന്നത്. സിവിൽ സർവീസ് പരിശീലന മേഖലയിൽ നിരവധി വർഷത്തെ അനുഭവസമ്പത്തുള്ള  ഫോർച്യൂൺ ഐഎഎസ് അക്കാദമി സീനിയർ ഫാക്കൽറ്റി അച്യുത് ഗംഗാധരൻ ആണ് ക്ലാസുകൾ നയിക്കുന്നത്. ഒക്ടോബർ 18 ചൊവ്വാഴ്ച വൈകിട്ട് 4.00 മണിക്ക് നടക്കുന്ന വെബിനാറിനായി ഇന്നുതന്നെ റജിസ്റ്റർ ചെയ്യൂ

 

സൗജന്യ റജിസ്ട്രേഷനായി https://bit.ly/3RKHf1g എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

 

Content Summary : How to Start IAS Preparation Early ? - Manorama Horizon Free Webinar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com