ഇതിനു തലക്കെട്ടായി നൽകിയ, ‘പ്രേമം’ എന്ന സിനിമയിലെ വിമൽ സാറിന്റെ ഡയലോഗ് ഇപ്പോഴും ട്രെൻഡിങ്ങാണ്. എന്നാൽ കേട്ടോളൂ ഐടി രംഗത്ത് ജാവ നിസാരക്കാരനല്ല. ഐടി പ്രോഗ്രാമിങ്ങിൽ മികച്ച കരിയർ തേടാൻ ശ്രമിക്കുന്നവർക്ക് റെസ്യൂമയിൽ ജാവ (JAVA) പ്രോഗ്രാമിങ് അഭികാമ്യമാണ്.
ജാവ പ്രോഗ്രാമിങ് ലാംഗ്വേജിൽ മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിൽ ഇപ്പോൾ ചേരാം. കോൺഡ്യൂറ ഓൺലൈന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം മികച്ച കഴിവുകൾ നേടിയെടുക്കാന്‍ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്ന രീതിയിൽ തയാറാക്കിയതാണ്.
നവംബർ 7 മുതൽ വൈകിട്ട് 8.30 ന് ഓൺലൈനായി നടത്തുന്ന ക്ലാസുകൾ കോൺഡ്യൂറ ഓൺലൈനിലെ വിദഗ്ധ ഫാക്കൽറ്റിയും പൈത്തൺ എക്സ്പർട്ടുമായ ഗിരീഷ് കുമാർ നിസ്തലയാണ് നയിക്കുന്നത്. നാലാഴ്ച നീളുന്ന ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ– സർട്ടിഫിക്കറ്റ് ലഭിക്കും. സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. വിശദവിവരങ്ങൾക്ക് വിളിക്കുക 9048991111
സന്ദർശിക്കുക : https://www.manoramahorizon.com/course/java-programming/
Content Summary : Online Certification Course - Java Programming - Register Now