ADVERTISEMENT

സാങ്കേതികവിദ്യകളും ട്രെൻഡുകളും അനുനിമിഷം മാറുന്ന ലോകത്ത് ഇതുവരെ പഠിച്ച കോഴ്സുകൾ അപ്രസക്തമാകാൻ സാധ്യതയുണ്ട്. മെഷീൻ ലേണിങ് നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്),  ഡാറ്റാ സയൻസ് തുടങ്ങിയവ ന്യൂജെൻ ജോബ് ലിസ്റ്റുകളിലെ ആദ്യ പട്ടികകളിൽ സ്ഥാനം പിടിക്കുമ്പോൾ പൈത്തൺ പ്രോഗ്രാമിങ് (Python Programming) ലാഗ്വേജിന്റെ പ്രസക്തിയും ഏറുകയാണ്.

 

ഐടി മേഖലയിൽ കരിയർ സ്വപ്നം കാണുന്നവർക്കും നിലവിൽ ഐടി രംഗത്തു ജോലി ചെയ്യുന്നവർക്കു തൊഴിൽ നൈപുണ്യം നേടുവാനും  മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ  പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജിൽ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നു. കോൺഡ്യൂറ ഓൺലൈന്റെ സഹകരണത്തോടെ ഒരുക്കുന്ന  പൈത്തൺ പ്രോഗ്രാമിങ് ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സിനു ഇപ്പോൾ ചേരാം.

 

നവംബർ 7 മുതൽ 25 വരെ വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾ  കോൺഡ്യൂറ ഓൺലൈൻ ഫാക്കൽറ്റിയും പൈത്തൺ എക്സ്പർട്ടുമായ വാണി ഗൊലഗാനയാണ് നയിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. നാല് ആഴ്ച നീളുന്ന ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ– സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് രണ്ടാം തവണയാണ് മനോരമ ഹൊറൈസൺ പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജിൽ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നത്.  കൂടുതൽ വിവരങ്ങൾ‌ക്ക് വിളിക്കൂ 9048991111

സന്ദർശിക്കുക : https://www.manoramahorizon.com/course/python-programming/

Content Summary : Online Certification Course - Python Programming - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com