ADVERTISEMENT

ക്ലൗഡ് കംപ്യൂട്ടിങ്, ഡേറ്റ സെക്യൂരിറ്റി, ഗ്രിഡ് കംപ്യൂട്ടിങ്, ക്ലസ്റ്റർ കംപ്യൂട്ടിങ്... അടുത്ത കാലത്തായി പ്രചാരത്തിലായ സാങ്കേതിക പദങ്ങളാണ്. കേൾക്കുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും അനന്തമായ കരിയർ സാധ്യതകൾ ഇൗ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. അനുദിനം മാറ്റങ്ങൾ വരുന്ന െഎടി രംഗത്ത് തിളങ്ങണമെങ്കിൽ പാഠപുസ്തകത്തിലെ അറിവുകൾ മാത്രം പോരെന്നു സാരം. െഎടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽ തേടുന്നവർക്കും ക്ലൗഡ് കംപ്യൂട്ടിങ് (Cloud Computing) മുതൽ ഡേറ്റ സെക്യൂരിറ്റി (Data Security) വരെയുള്ള വിഷയങ്ങളിൽ പുത്തൻ അറിവ് നേടുന്നതിന് അവസരമൊരുക്കി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ഒരുക്കുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. 

cloud-computing-manorama-horizon-it-jobs-yaom-istockphoto-com
Representative Image. Photo Credit : Yaom / iStockphoto.com

കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുമായി സഹകരിച്ചാണ് ഈ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 12,13,14 തീയതികളിൽ വൈകിട്ട് 7.30 മുതൽ 9.30 വരെ ഓൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കംപ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഇ. സിലമ്പരസനാണ് ക്ലാസുകൾ നയിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/course/workshop-on-access-control-and-data-security-in-cloud/ 

വിശദവിവരങ്ങൾക്ക് വിളിക്കൂക : 9048991111

Content Summary : Workshop On Access Control And Data Security In Cloud - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com