ADVERTISEMENT

ബ്ലോക്ക്‌ചെയിൻ, ക്രിപ്റ്റോ കറൻസി...ഇൗ രണ്ടു പദങ്ങളും ഒരിക്കലെങ്കിലും കേൾക്കാത്തവർ കുറവായിരിക്കും. എന്നാൽ സംശയിക്കേണ്ട, ഇൗ വാക്കുകളിൽ ന്യൂജെൻ കരിയർ സാധ്യതകൾ ഒളിച്ചിരിപ്പുണ്ട്. അപ്പോൾ വീണ്ടും മനസ്സിൽ മറ്റൊരു ചോദ്യം തെളിയും – എന്തുതരം ജോലി ?

കംപ്യൂട്ടർ സയൻസ്–എൻജിനീയറിങ്, ഗണിതം എന്നിവയാണ് ഈ രംഗത്തെ ജോലികളുടെ അടിസ്ഥാനം. ബ്ലോക്ക്ചെയിൻ ഡവലപ്പിങ്, എൻജിനീയറിങ് എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധർക്കാണ് ഏറ്റവും ഡിമാൻഡ്. നെറ്റ്‌വർക്കിങ്ങിൽ അഭിരുചിയുള്ളവർക്കും സാധ്യതകളുണ്ട്. ജാവ, സി പ്ലസ്പ്ലസ് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ള പോളീഗ്ലോട്ട് എൻജിനീയർമാർക്കും ഏറെ അവസരങ്ങളുണ്ട്. ക്രിപ്റ്റോഗ്രഫിയിലെ സ്വാധീനം ഗുണകരമാണ്. കൺസൽറ്റന്റായി ജോലി ചെയ്യാനുള്ള അവസരവുമുണ്ട്.

ബ്ലോക്ക്‌ചെയിൻ, ക്രിപ്റ്റോ കറൻസി എന്നീ മേഖലയിൽ എന്തെല്ലാം മാറ്റമാണ് അടുത്ത ഒരു വർഷം സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ കൗതുകമുണ്ടോ? എങ്കിൽ ജനുവരി 25,26,27 തീയതികളിൽ വൈകിട്ട് 8.30 മുതൽ 9.30 വരെ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന ക്ലാസിൽ പങ്കെടുക്കൂ. കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കംപ്യൂട്ടർ സയൻസ് വിഭാഗം വകുപ്പ് മേധാവിയും സൈബർ സുരക്ഷ വിദഗ്ധയുമായ ഡോ. വി. പഞ്ചമി നയിക്കുന്ന ക്ലാസ് െഎടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ജോലി തേടാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ്.

റജിസ്ട്രേഷന് https://www.manoramahorizon.com/tution/blockchain-technology-and-cryptocurrency/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111  എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Content Summary : Workshop On Blockchain Technology And Cryptocurrencyby Dr. Panchami V

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com