ഡേറ്റ നമ്മുടെ ജീവിതം മാറ്റിമറിക്കുമ്പോൾ, ഇൗ കോഴ്സ് ‘മിസ്’ ചെയ്യാമോ?

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കൂ : 9048991111
1311598658
Representative Image. Photo Credit : Nespix / iStockphoto.com
SHARE

ഡേറ്റയാണ് പുതിയ വിജയമന്ത്രം ! വിവരസാങ്കേതിക വിദ്യ അനുദിനം വളരുന്ന ഇക്കാലത്ത് ഇൗ വാചകം വെറുതെയാണെന്ന് ആരും കരുതില്ല. െഎടി രംഗത്ത് കനത്ത ശമ്പളം ലഭിക്കുന്നവരുടെ പട്ടികയെടുത്താൻ ഡേറ്റാ അനലിസ്റ്റ് ആദ്യ അഞ്ചിൽ ഇടം നേടും. ജോലിയുടെ ട്രെൻഡ് കണക്കിലെടുത്താൽ വരും കാലങ്ങളിൽ ഡേറ്റാ അനാലിസിസ്, വിതരണം എന്നീ രംഗത്ത് ജോലി സാധ്യത ഇരട്ടിയാണ്. ഡേറ്റാ അനാലിസിസിൽ‌ തിളങ്ങണമെങ്കിൽ എൻജിനീയറിങ് ബിരുദം മാത്രം മതിയോ? പോരാ. െഎടിരംഗത്ത് പുതിയ സോഫ്റ്റ്‌വെയറുകളും പഠിച്ചില്ലെങ്കിൽ ജോലിയിൽ തിളങ്ങാൻ കഴിയില്ലെന്ന് സാരം. അപ്പോൾ ഡേറ്റാ സയൻസ് കോഴ്സുകൾക്ക് അടിസ്ഥാനമായ പ്രോഗ്രാമിങ് ഭാഷ പഠിക്കുന്നതല്ലേ അഭികാമ്യം?

ലോകത്തിലെ പ്രമുഖ സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകളിൽ ഒന്നാണ് ആർ പ്രോഗ്രാമിങ് ഭാഷ. സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചവർക്കും, സാങ്കേതിക ബിസിനസ് വിദഗ്ധർക്കും ഡേറ്റാ അനലിറ്റിക്സിൽ നൈപുണ്യം നേടുന്നതിനും ആർ പ്രോഗ്രാമിങ് ഭാഷയെക്കുറിച്ച്  ആഴത്തിൽ മനസ്സിലാക്കുന്നതിനുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ലൈവ് ക്ലാസുകൾ അവതരിപ്പിക്കുന്നു. കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുമായി സഹകരിച്ചാണ് ഈ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്. 

ഡേറ്റയും സ്റ്റാറ്റിസ്റ്റിക്കൽ കംപ്യൂട്ടിങ്ങും വിശകലനം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉപയോഗിക്കുന്ന ഓപ്പൺ സോഴ്‌സ് പ്രോഗ്രാമിംഗ് ഭാഷയായ 'ആർ' നെക്കുറിച്ച്  വ്യക്തമായ ധാരണ സൃഷ്ടിക്കാൻ ഈ ക്ലാസുകൾ നിങ്ങളെ സഹായിക്കുന്നു. തുടക്കക്കാർക്കും അനുഭവസമ്പന്നർക്കും ഇതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ഈ ഒരു ക്ലാസ്സിലൂടെ സാധിക്കും. ഡേറ്റാ സയന്‍സ്, ആർ പ്രോഗ്രാമിംഗ്, വെക്റ്ററൈസേഷൻസ് (Vectorization) തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ഫെബ്രുവരി 8 മുതൽ 10 വരെ വൈകിട്ട് 7.30 മുതൽ 9.30 വരെ ഓൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. 

വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ,കോട്ടയം, ഡേറ്റ സയൻസ് റിസർച്ച് ഗ്രൂപ്പ് മേധാവിയും അസോഷ്യേറ്റ് ഡീനുമായാ ഡോ. എബിൻ ഡെനി രാജ് ആണ് ക്ലാസുകൾ നയിക്കുന്നത്. 

സന്ദർശിക്കൂ : https://www.manoramahorizon.com/course/fundamentals-of-data-science-programming-using-r/

വിളിക്കൂ : 9048991111

Content Summary : Fundamentals of Data Science Programming Using 'R'

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS