നന്നായി പണിയെടുക്കും, പക്ഷേ അവതരിപ്പിക്കാനറിയില്ലെങ്കിലോ? തീർന്നില്ലേ..!

Mail This Article
‘സാബൂ.. അടുത്ത ക്വാർട്ടറിൽ താങ്കളുടെ റീജനിൽനിന്ന് എത്ര ശതമാനം സെയിൽസ് കൂടുമെന്നാണ് കരുതുന്നത്?...’ റീജനൽ സെയിൽസ് മാനേജരുടെ ചോദ്യം കേട്ട് സാബു കയ്യിലെ പേപ്പറിൽനിന്നു കണക്ക് നിരത്താൻ തയാറായി. കഴിഞ്ഞ ക്വാർട്ടറിൽ മറ്റ് റീജനുകളെക്കാളും നന്നായി സെയിൽസ് നേടിയത് പറഞ്ഞു ഫലിപ്പിച്ചു. ഒപ്പം അടുത്ത ക്വാർട്ടറിലെ സെയിൽസ് ഫിഗറുകളും അവതരിപ്പിച്ചു. മീറ്റിങ് റൂമിലാകെ കേൾക്കത്തക്ക ഒച്ചയിൽ കാര്യങ്ങൾ അവതരിപ്പിച്ചെങ്കിലും റീജനൽ മാനേജർക്ക് കാര്യമായി മനസ്സിലായില്ല.
‘ഇതൊരു എക്സൽ ഷീറ്റിൽ പ്രസന്റേഷനായി തരാമോ...’ എന്ന റീജനൽ സെയിൽസ് മാനേജരുടെ ചോദ്യം കേട്ട് സാബു വീണ്ടു പരുങ്ങലിലായി. കാരണം എംഎസ് എക്സൽ (MS Excel) സ്പ്രഡ്ഷീറ്റിലെ കളങ്ങൾ കാണുമ്പോൾ ‘കിളി പോകും’.ഇത്രയും വായിച്ചിട്ട് ഇതൊരു ഒറ്റപ്പെട്ട സംഭവമെന്നു കരുതിയാൽ തെറ്റി. പേര് യഥാർഥമല്ലെങ്കിലും എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് മേഖലകളിൽ ജോലി ചെയ്യുന്ന പലർക്കും എംഎസ് എക്സൽ (MS Excel) സ്പ്രഡ്ഷീറ്റിലെ കളങ്ങൾ കാണുമ്പോൾ സാബുവിനെപ്പോലെ ആകെ ടെൻഷനാണ്.
ടെൻഷനടിച്ചിട്ട് വല്ല കാര്യമുണ്ടോ? ഏത് മേഖലയിലാണോ നാം പിന്നാക്കം നിൽക്കുന്നത്, പരിശീലനത്തിലൂടെ ആ മേഖലയിൽ മികവു നേടാനായാൽ കരിയറിൽ മിന്നിത്തിളങ്ങാം. ഡേറ്റാബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന എംഎസ് എക്സലിൽ പ്രാവീണ്യമുണ്ടെങ്കിൽ കരിയറിൽ പ്ലസ് പോയിന്റാണ്. എംഎസ് എക്സലിൽ പത്ത് ദിവസം കൊണ്ട് പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ ലൈവ് ക്ലാസിലൂടെ അവസരമൊരുക്കുന്നു.
എംഎസ് എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ഡിസംബർ 18 മുതൽ ജനുവരി 7 വരെ വൈകിട്ട് 8.30 മുതൽ 10.30 വരെ ഒാൺലൈനായാണ് നടത്തുക. സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ക്ലാസിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം.
Microsoft Excel with AI Training and Certification Program - Join Now