ADVERTISEMENT

ധനമന്ത്രാലയുമായി ബന്ധപ്പെട്ട വാർത്തകളിൽ ജിഎസ്‌ടി (Goods and Services Tax) എന്നു കേൾക്കുന്നത് പതിവാണ്. ജിഎസ്ടി എന്നു കേൾക്കാത്ത വാർത്താ ദിവസങ്ങൾ കുറവാണ്. ജിഎസ്ടി നിലവിൽ വന്നത് 2017 ജൂലൈ 1ന് ആണ്. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ ഒന്നുമുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കു സേവന നികുതി. ജിഎസ്ടി എന്നു കേൾക്കുമ്പോൾ ബിസിനസുകാർ ഗൗരവത്തോടെ എടുക്കും. നികുതി എന്നതിനപ്പുറം ജിഎസ്ടി നൽകുന്ന അവസരങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അറിവുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സെയിൽ ടാക്സ് വിഭാഗത്തിൽ ജിഎസ്ടി ഒാഫിസർ, സീനിയർ ടാക്സ് മാനേജർ, ജിഎസ്ടി ട്രെയിനർ തുടങ്ങി ഒട്ടോറെ തൊഴിലവസരങ്ങൾക്ക് ജിഎസ്‌ടിയെക്കുറിച്ചുള്ള അറിവ് അഭികാമ്യമാണ്. അക്കൗണ്ടിങ് രംഗത്ത് ജോലി നോക്കുന്നവർക്ക് ജിഎസ്‌ടിയിൽ അറിവുണ്ടെങ്കിൽ അവസരങ്ങൾ ഏറെയാണ്. ജിഎസ്ടി തിയറി മാത്രം പഠിച്ചാൽ രക്ഷപ്പെടുമോ എന്നാണ് ചിന്തയെങ്കിൽ സംശയിക്കേണ്ട. ജിഎസ്‌ടിയുടെ തിയറിക്കൊപ്പം കണക്ക് ചെയ്തു പഠിക്കാൻ സാധിച്ചാലോ? 

പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മനോരമ ഹൊറൈസൺ ആക്ടീവ് എഡ്യൂവിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാസ്റ്ററിങ് ട്രെയിനിങ് വിത്ത് ജിഎസ്ടി സ്റ്റിമുലേഷൻ പോർട്ടൽ ഒാൺലൈൻ കോഴ്സിൽ ഇപ്പോൾ ചേരാം. ഡിസംബർ 18 മുതൽ ജനുവരി 7 വരെ ഒാൺലൈനായാണ് ക്ലാസ്. വൈകിട്ട് 8.30 മുതൽ 10.30 വരെയുള്ള ക്ലാസിൽ വിദഗ്ധരുമായി നേരിട്ടു സംശയങ്ങൾ ചോദിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാനേജ്മെന്റ് ആൻഡ് ഒൻട്രപ്രനർഷിപ് ആൻഡ് പ്രഫഷനൽ സ്കിൽസ് കൗൺസിൽ (Management & Entrepreneurship and Professional Skills Council) അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9048991111 

English Summary:

GST Training Course : GST Training is crucial not just for businesses but also for individuals seeking lucrative careers in Sales Tax and Accounting. This online course equips one with practical GST knowledge and skills through simulated exercises.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com