6 ലക്ഷം ശമ്പളം കിട്ടുന്ന ജോലിയാണോ ലക്ഷ്യം; ഇനിയും സമയം വൈകിയിട്ടില്ലന്നേ

Mail This Article
ചില തീരുമാനങ്ങൾ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ആലങ്കാരികമായി പറയുന്നതല്ല. കരിയറിൽ കൃത്യമായ പ്ലാനിങ്ങില്ലെങ്കിൽ പഠിച്ചതെല്ലാം വെറുതേയാകും. ഇൗ വരികൾ വായിക്കുമ്പോൾപോലും സാങ്കേതിക മേഖലയിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. െഎടി മേഖലയിൽ കരിയറിൽ പച്ചപിടിക്കണമെങ്കിൽ നൈപുണ്യത്തിനാണ് മുൻഗണന. ചുരുക്കിപറഞ്ഞാൽ ട്രെൻഡിനൊപ്പം നിന്നില്ലെങ്കിൽ വീട്ടിൽ വെറുതേയിരിക്കേണ്ടിവരും. ഇത്രയും വായിച്ചിട്ട് ഇനി എന്തു പഠിക്കാനാണ് എന്ന ചിന്ത വേണ്ട. കാരണം ഡേറ്റയാണ് ഏതു വ്യവസായത്തിന്റെയും അടിസ്ഥാനം. ഡേറ്റ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് നൈപുണ്യമുണ്ടെങ്കിൽ നിങ്ങളാണു താരം. സ്വദേശത്ത് ആറു ലക്ഷം രൂപ പ്രതിവർഷം നേടാൻ സഹായിക്കുന്ന ജോലികൾ നിങ്ങളെ തേടിവന്നേയ്ക്കാം.
ബിസിനസ് രംഗത്ത് ഡാറ്റ നിർണായകമാകുമ്പോൾ ബിസിനസ് അനലിസ്റ്റ് ടൂളുകളിൽ പ്രാവീണ്യം നേടുന്നതാണ് അഭികാമ്യം. ഡേറ്റാ രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന ‘മൈക്രോസോഫ്റ്റ് പവർ ബിഐ’ പഠിച്ചാലോ? എങ്കിൽ ഇനിയും വൈകിയിട്ടില്ല. മനോരമ ഹൊറൈസണും എഡ്യൂആക്ടീവും ചേർന്നൊരുക്കുന്ന മൈക്രോസോഫ്റ്റ് പവർ ബിഐ ഡേറ്റ അനലിസ്റ്റ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാം (Microsoft Power BI Data Analyst Training and Certification Program) ഒാൺലൈൻ ക്ലാസിൽ ഇപ്പോൾ ചേരാം. ജനുവരി 15 മുതൽ ഫെബ്രുവരി 3 വരെ വൈകിട്ട് 8.30 മുതൽ 10.30 വരെയാണ് ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്നവർക്ക് മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷനും ലഭിക്കും. കോഴ്സിനു ചേരാൻ ഇൗ ലിങ്കിൽ ക്ലിക് ചെയ്യുക. വിശദവിവരങ്ങൾക്ക് വിളിക്കൂക : +91 9048 991 111