ലിങ്കിൽ ക്ലിക് ചെയ്തു, അക്കൗണ്ടിൽനിന്നും പോയത് 10 ലക്ഷം; എന്താല്ലേ?

Mail This Article
എത്ര ശ്രദ്ധിച്ചാലും ‘പണി കിട്ടാൻ’ ഒറ്റ ലിങ്ക് മതി. ഇൗ വരി വായിക്കുന്നതു പോലെ നിസ്സാരമല്ല സൈബർ തട്ടിപ്പിന് ഇരയായവരുടെ അനുഭവകഥ. കഴിഞ്ഞ ദിവസം കൊല്ലം മാരാരിത്തോട്ടം സ്വദേശിനിയുടെ അക്കൗണ്ടിൽനിന്നും നഷ്ടമായത് 10 ലക്ഷത്തോളം രൂപ. കേസിലെ പ്രതിയെ ജാർഖണ്ഡിൽനിന്നു കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി. ജാർഖണ്ഡ് ജാംതാര ജില്ലയിലെ കർമതാർ സ്വദേശിയായ അക്തർ അൻസാരിയാണ് (27) അറസ്റ്റിലായത്. 13 ദിവസം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്നു പൊലീസ് പറഞ്ഞു. ടെലി മാർക്കറ്റിങ് കോളിലൂടെ വ്യക്തികളെ വലയിലാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അക്തർ അൻസാരി.
ഓൺലൈൻ പേയ്മെന്റ് നടത്താൻ കഴിയാതെ വന്നപ്പോൾ ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടതാണ് മാരാരിത്തോട്ടം സ്വദേശിക്കു വിനയായത്. പ്രതി ഉൾപ്പെട്ട തട്ടിപ്പു സംഘം നൽകിയിരുന്ന വ്യാജ നമ്പറിലാണ് ഇവരുടെ വിളി എത്തിയത്. സഹായിക്കാമെന്ന വ്യാജേന നിർദേശങ്ങൾ നൽകി ചതിക്കുകയായിരുന്നു. ജാംതാര ജില്ലയിലെ കർമതാർ മോഹൻപുർ ഗ്രാമത്തിലെ പ്രതിയുടെ സുഹൃത്തുക്കളും സൈബർ തട്ടിപ്പ് നടത്തുന്നവരാണെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായി.
കഴിഞ്ഞ വർഷം ജനുവരിയിൽ തട്ടിപ്പു നടത്തിയശേഷം പ്രതി ഉപേക്ഷിച്ച ഒരു സിം കാർഡിന്റെ സ്വിച്ച് ഓഫ് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് എത്താൻ കഴിഞ്ഞത്. ഗ്രാമത്തിൽ കടന്ന് പ്രതിയെ അറസ്റ്റ് ചെയ്യുക എന്നത് ഏറെ ദുഷ്കരമായിരുന്നു. ഇത് മനസ്സിലാക്കിയ അന്വേഷണ സംഘം ദിവസങ്ങളോളം അവിടത്തെ കാര്യങ്ങൾ രഹസ്യമായി നിരീക്ഷിച്ചശേഷം പുലർച്ചെ നടത്തിയ അപ്രതീക്ഷിത നീക്കത്തീലൂടെ പ്രതിയെ പിടികൂടുകയായിരുന്നു.
സൈബർത്തട്ടിപ്പിന്റെ വാർത്തവായന ഇവിടെ നിർത്താം. വരികൾക്കിടയിൽ വായിച്ചാൽ അനന്തമായ കരിയർ സാധ്യത ഒളിഞ്ഞിരിപ്പുണ്ട്. െഎടി രംഗത്ത് പുതിയ അവസരങ്ങളൊരുക്കി അതിവേഗം വളരുകയാണ് സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ജോലികൾ. സൈബർ സെക്യൂരിറ്റി മേഖലയിൽ അവസരങ്ങൾക്കു സാധ്യതയുള്ള കോഴ്സുകൾ പഠിച്ചാൽ തുടക്കക്കാർക്കുകിട്ടും സ്വദേശത്ത് പ്രതിവർഷം 6 ലക്ഷം രൂപ പ്രതിഫലം. ആഗോള തലത്തിൽ അംഗീകാരമുള്ള സിസ്ക്കോ സർട്ടിഫൈഡ് സൈബര്‍ സെക്യൂരിറ്റി കോഴ്സ് പഠിച്ചാലോ? മനോരമ ഹൊറൈസണും എഡ്യൂആക്ടീവും ചേർന്നൊരുക്കുന്ന സിസ്ക്കോ സർട്ടിഫൈഡ് സപ്പോർട്ട് ടെക്നീഷൻ സൈബർ സെക്യൂരിറ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമിന് (Cisco Certified Support Technician (CCST) Cyber Security Training And Certification Program) ഇപ്പോൾ ചേരാം. ഓണ്‍ലൈനായാണ് ക്ലാസ്. ജനുവരി 23 മുതൽ ഫെബ്രുവരി 7 വരെ വൈകിട്ട് 8.30 മുതൽ 10.30 വരെയാണ് ക്ലാസ്. സുരക്ഷാതത്വങ്ങൾ (Essential Security Principles), നെറ്റ്വർക്ക് സെക്യൂരിറ്റി (Basic Network Security Concepts),സുരക്ഷാ ആശയങ്ങൾ (Endpoint Security Concepts), റിസ്ക് മാനേജ്മെന്റ്(Vulnerability Assessment and Risk Management), ഇൻസിഡന്റ് ഹാൻഡ്‌ലിങ് (Incident Handling) എന്നീ വിഷയങ്ങൾ ഒാൺലൈനായി പഠിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാകുന്നവർക്ക് സിസോ സർട്ടിഫിക്കേഷൻ ലഭിക്കും. കോഴ്സിൽ ചേരാന്‍ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക് ചെയ്യുക. വിശദവിവരങ്ങൾക്ക് : +91 9048 991 111