ഒരൊറ്റ സർട്ടിഫിക്കറ്റ് മതി ജീവിതം മാറാൻ; എഐ പഠിക്കാം, ലക്ഷങ്ങൾ ശമ്പളം നേടാം!

Mail This Article
ലോകത്തിന്റെ യാത്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിത ബുദ്ധി) ചലനത്തിനൊപ്പമാണെന്ന് പറഞ്ഞാൽ എതിർക്കാനാകുമോ? മനുഷ്യന്‍റെ സ്വാഭാവികമായ ചിന്താശേഷിയെ പോലും മറികടന്നു കൊണ്ടാണ് എഐയുടെ കുതിപ്പ്. ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള വിപ്ലവം. നിത്യജീവിതത്തിന്റെ ഭാഗമായി എഐ മാറുമ്പോഴും അതിനെപ്പറ്റി ധാരണ ഇല്ലാത്തവരും നമുക്കിടയിലുണ്ട്. എഐയെ കുറിച്ച് കൂടുതൽ അറിയാനും, അതേകുറിച്ച് പഠിക്കാനുമുള്ള താത്പര്യം നിങ്ങൾക്കുണ്ടോ? ഇന്റർനെറ്റ് കണക്‌ഷനുള്ള സ്മാർട് ഫോണോ ലാപ്ടോപ്പോ കയ്യിലുണ്ടെങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്. രണ്ടു ദിവസങ്ങളിലായി ആകെ 3 മണിക്കൂർ മാത്രം ചെലവഴിച്ചാൽ മതി.
മനോരമ ഹൊറൈസനും യൂണിക് വേൾഡ് റോബോട്ടിക്സും ചേര്‍ന്ന് എഐ ഫോര്‍ എവരിവൺ (Unraveling the Secrets of AI Tools!) എന്ന വിഷയത്തിൽ സർട്ടിഫിക്കേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നു. രണ്ട് ദിവസങ്ങളിലായി ഓൺലൈൻ ആയി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജനുവരി 30, 31 തീയതികളിൽ നടക്കും.
പാഠ്യപദ്ധതി
എന്താണ് നിർമ്മിത ബുദ്ധി (Introduction to AI)
എഐയുടെ കാര്യക്ഷമത (Efficiency Secrets)
എഐയും മാർക്കറ്റിംഗും (Marketing Marvels)
കണ്ടന്റ് ക്രിയേഷന് എഐ സഹായകരമാകുന്നത് എങ്ങനെ (Content Creation Revolution)
പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് സംശയനിവാരണത്തിനുള്ള അവസരമുണ്ടാകും. കോഴ്സ് പൂര്‍ത്തിയാകുന്നവർക്ക് 6 മാസം എഐയെ കുറിച്ചുള്ള റെക്കോർഡഡ് വീഡിയോ കോഴ്സുകളും ലഭിക്കും.
കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് STEM. org–ൻറെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനാവും. രജിസ്റ്റർ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.