Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ 173 ഒാപ്പറേറ്റർ

hal

ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ വിവിധ ട്രേഡുകളിൽ ഒാപ്പറേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുകളാണുള്ളത്. നാലു വർഷത്തെ കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 15.

യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡുകളിൽ റഗുലർ /മുഴുവൻ സമയ െഎടിെഎ, എൻഎസി/ ഐടിഐ, എൻസിടിവിടി. ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

പ്രായപരിധി: 28 വയസ്. 2017 ഫെബ്രുവരി  ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണവിഭാഗക്കാർക്ക് ഇളവുകൾ ചട്ടപ്രകാരം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.hal-india.com