Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭാകമ്പം ഒഴിവാക്കാൻ 13 മാർഗങ്ങൾ

stage fright

പ്രസന്റേഷന്‍ മികവുറ്റതാക്കാൻ വാക്സാമർഥ്യം മാത്രം പോരാ, വാക്കുകൾക്കൊപ്പം ശരീരഭാഷാസംജ്ഞകളെ ചേരും പടി ചേർത്ത് തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ അറിഞ്ഞിരിക്കുകയും വേണം.  ആംഗ്യങ്ങളോ മറ്റു ശാരീരിക ചലനങ്ങളോ ഇല്ലാതെ പ്രതിമ പോലെ നിർവികാരഭാവത്തിൽ സംസാരിക്കുന്ന ഒരു പ്രഭാഷകനെ സങ്കൽപിച്ചു നോക്കൂ. എത്ര വിരസമായിരിക്കും അയാളുടെ പ്രകടനം! ശരിയായ തോതിൽ ആംഗ്യങ്ങളും ഭാവപ്രകടനങ്ങളുമില്ലാത്ത പ്രസംഗങ്ങളും പ്രസന്റേഷനുകളും നിറങ്ങളില്ലാത്ത പ്രകൃതിയെപ്പോലെ വികൃതവും വിരസവുമായിരിക്കും. നമ്മുടെ ദൈനംദിന ആശയവിനിമയങ്ങളിൽ കേവലം ഏഴു ശതമാനം  മാത്രമേ വാക്കുകളിലൂടെ  നിർവഹിക്കപ്പെടുന്നുള്ളുവെന്ന ആൽബർട്ട് മെഹ്റാബിയന്റെ കണ്ടെത്തലിനെക്കുറിച്ച് മുൻപ് പ്രതിപാദി ച്ചിരുന്നത് ഓർക്കുമല്ലോ. പ്രസന്റേഷനെ ഒരു ആശയവിനിമയ രീതിയെന്നതിനു പുറമെ കലാരൂപമായിക്കൂടി പരിഗണിക്കുമ്പോൾ മെഹ്റാബിയന്റെ കണ്ടെത്തലിന് പ്രസക്തിയേറുന്നു. നിങ്ങളുടെ പ്രസന്റേഷൻ ആകർഷകമാക്കാനും വാക്കുകളെ കൂടുതൽ അര്‍ഥപൂർണമാക്കാനും ശരീരഭാഷയുടെ സാധ്യത കളെ, അല്‍പം ശ്രദ്ധവെച്ചാൽ, സമര്‍ഥമായി ഉപയോഗപ്പെടുത്താവുന്നതാണ്.

സന്ദർഭത്തിനിണങ്ങുന്ന മുഖഭാവങ്ങൾ കാര്യക്ഷമമായ ആശയ വിനിമയത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. നിങ്ങളുടെ മുഖത്തു വിടരുന്ന ഭാവങ്ങൾ വാക്കുകളോടൊപ്പം തന്നെ ശ്രോതാവിനെ പിടിച്ചിരുത്തുന്നതില്‍ കാര്യമായ പങ്കു വഹിക്കുന്നു. ഭാവങ്ങളാണ് വാക്കുകൾക്ക് അർഥപൂർണതയും ശ്രോതാക്കൾക്കിടയിൽ സ്വീകാര്യതയും നൽകുന്നത്. ശ്രോതാക്കളുടെ നോട്ടം മുഖ്യമായും പതിയുന്നത് മുഖത്താകയാൽ ശരീരത്തിന്റെ മറ്റേതു ഭാഗത്തെക്കാളുമുപരി നിങ്ങളുടെ മനോഭാവ ങ്ങളും വികാരവിചാരങ്ങളും സംവദിക്കപ്പെടുന്നത് മുഖഭാവങ്ങളിലൂടെയായിരിക്കും. അതുകൊണ്ട് ഭാവങ്ങളിൽ തന്മയത്വം പുലർത്താൻ എപ്പോഴും ശ്രദ്ധ വേണം. കൃത്രിമഭാവങ്ങൾ പാടെ ഉപേക്ഷിക്കുകയും വേണം. 

പ്രസംഗിക്കുമ്പോൾ സഭാകമ്പമോ?
മാനറിസങ്ങളെപ്പോലെ (Mannerisms) അബോധമനസിൽ നിന്നു യരുന്ന ചേഷ്ടാവൈകൃതങ്ങൾ വാക്കുകളുമായി യോജിച്ചു പോകാത്ത ഭാവപ്രകടനങ്ങൾക്കു കാരണമായിത്തീരാറുണ്ട്. സഭാകമ്പമുള്ളവരിൽ അവരുടെ മാനസിക സമ്മർദം മുഖ പേശികളുടെ അനിയന്ത്രിത ചലനങ്ങളിലൂടെ സ്വതന്ത്രമാക്ക പ്പെടുമെന്നതിനാൽ അത് വികൃത ഭാവങ്ങളായി പരിണമിക്കുന്നു. ഇടയ്ക്കിടെ ചുണ്ടു നനയ്ക്കൽ, കീഴ്ത്താടി മുകളിലേയ്ക്കമർത്തിപ്പിടിക്കൽ തുടങ്ങിയ ഉദാഹരണം.  മനസ്സിനെ ശാന്തമാക്കി വിചാരവികാരങ്ങളോട് സ്വാഭാവിക രീതിയിൽ പ്രതികരിക്കാൻ ആരംഭിക്കുമ്പോൾ  ഭാവങ്ങൾക്ക് സ്വാഭാവികത കൈവരുന്നു.

പ്രസംഗകരിലും മറ്റും സാധാരണയായി കാണപ്പെടുന്ന ചില ചേഷ്ടാവൈകൃതങ്ങൾ ഇനി പറയാം. 

1 പ്രസംഗപീഠത്തിന്റെ വക്കിൽ മുറുകെപ്പിടിക്കൽ

2 അതിന്മേൽ വിരലുകള്‍ കൊണ്ട് താളമടിക്കൽ

3 നെറ്റി ചുളിക്കൽ

4സ്ഥാനത്തും അസ്ഥാനത്തും തലയിളക്കൽ, തലയാട്ടൽ

5 മുടിയിലും വസ്ത്രങ്ങളിലും തൊട്ടുതലോടൽ തുടങ്ങിയവ ലഘുവായ മാനസിക വിഭ്രാന്തിയിൽ നിന്ന് ഉടലെടുക്കുന്ന അബോധ ചേഷ്ടകളാണിവയെല്ലാം. 

മേല്‍ സൂചിപ്പിച്ചതു പോലുള്ള ദൗര്‍ബല്യങ്ങളെന്തെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ അവയെ കീഴടക്കാന്‍ ഒന്നാമതായി വേണ്ടത് പ്രശ്നത്തെക്കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണയുണ്ടാക്കുകയെന്നുള്ളതാണ്. അതിനുവേണ്ടി നിങ്ങളുടെ പ്രസംഗങ്ങളും  മറ്റും പതിവായി കേൾക്കാറുള്ള  അടുത്ത സുഹൃത്തുക്കളുടെയും മറ്റും സഹായം തേടാവുന്നതാണ്. പ്രശ്നങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞാൽ എല്ലാം കൂടി ഒറ്റയടിക്ക് പരിഹരിച്ചുകളയാമെന്ന് വ്യാമോഹിക്കരുത്. അവയുടെ ഒരു ലിസ്റ്റ് തയാറാക്കി അവ യെ യാഥാർഥ്യബോധത്തോടെ വിശകലനം ചെയ്തശേഷം ഓരോ പ്രാവശ്യവും ഓരോരുത്തർ വീതം അവധാനതയോടെ, ക്ഷമാപൂർവം, നിയന്ത്രണത്തിൽ കൊണ്ടുവരിക. പരിപാടികൾ വിഡിയോ റെക്കോർഡ് ചെയ്ത് വിശകലനം ചെയ്യാൻ കഴിയു മെങ്കിൽ അതാണ് ഏറ്റവും നല്ലത്.

പുഞ്ചിരിക്കുന്ന മുഖഭാവം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. പുഞ്ചിരി നമ്മുടെ ശരീരത്തിലെ എന്റോർഫിൻ എന്ന ഹോർമോണിനെ സ്വതന്ത്രമാക്കുകയും രക്തത്തിലെ അതിന്റെ സാന്നിധ്യം നമുക്ക് സന്തോഷവും ഊർജസ്വല തയും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഈ ഊർജസ്വലതയും സന്തോഷവും ശ്രോതാക്കളിലേക്ക് വളരെപ്പെട്ടെന്ന് പടർന്നു കയറും. അത് അവരിലെ മുൻവിധികളെ അകറ്റുകയും നിങ്ങളിലുള്ള വിശ്വാസവും സ്വീകാര്യതയും വർധിപ്പിക്കുകയും ചെയ്യുന്നു. 

ഇത്രയും പറഞ്ഞതുകൊണ്ട് പ്രസന്റേഷനിലുടനീളം പുഞ്ചിരി ച്ചുകൊണ്ടേയിരിക്കണമെന്നല്ല അർഥമാക്കുന്നത്. ഗൗരവമേറി യ കാര്യങ്ങൾ പറയുമ്പോൾ മുഖത്ത് ഗൗരവഭാവം തന്നെ തെളിയണം. പക്ഷേ അത് ആളുകളിൽ അസ്വസ്ഥതയുളവാ ക്കുംവിധം പരിധി വിട്ടുപോകാതെ സൂക്ഷിക്കുകയും വേണം. മുഖഭാവങ്ങളിലെ വൈവിധ്യം അവതരണത്തിന് കൊഴുപ്പു കൂട്ടും. 

നിങ്ങൾ നിങ്ങളാകണം
പ്രസന്റേഷൻ ഫലപ്രദവും ആകർഷകവുമാക്കാൻ ഒന്നാമതായി വേണ്ടത് നിങ്ങൾ നിങ്ങള്‍ മാത്രമാവുക എന്നതാണ്. മറ്റാരെയും ശൈലിയിലോ ശബ്ദത്തിലോ ശരീരചലനങ്ങളുടെ കാര്യത്തിലോ അനുകരിക്കാൻ ശ്രമിക്കരുത്. അനുകരിക്കുമ്പോൾ സ്വാഭാവികത നഷ്ടപ്പെടുന്നു. കൃത്രിമത്വം ശ്രോതാക്കളെ അലോസരപ്പെടുത്തും. ചില ആളുകൾ പറയാറുണ്ട് കുറച്ചു ആളുകളോടാണ് സംസാരിക്കുന്നതെങ്കിൽ കുഴപ്പമില്ല, ശ്രോതാക്കളുടെ ഒരു ഗ്രൂപ്പിനോടാകുമ്പോൾ അധികം ഔപചാ രികത കൂടാതെയും സ്വാഭാവികത കൈവിടാതെയും സംസാരിക്കാനാകുമെന്നത് ശരിതന്നെ. എന്നാൽ വലിയ ഗ്രൂപ്പിനോടാകുമ്പോൾ ചെറിയൊരു മാറ്റം വരുത്തണം. തനതു ശൈലി തന്നെ സ്വാഭാവികത കൈവിടാതെ ഒന്നു പൊലിപ്പിക്കുക. ഉദാഹരണത്തിന് ശബ്ദത്തിന്റെ സ്ഥായി സ്വൽപം കൂട്ടുകയും ആംഗ്യങ്ങളും മറ്റും എല്ലാവരുടെയും നോട്ടമെത്തത്തക്കവിധം വിപുലീകരിക്കുകയും ചെയ്യാം. പക്ഷേ പരിധി വിടരുതെന്നു മാത്രം.

ആൾക്കൂട്ടത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ അൽപം പരിഭ്രമമുണ്ടാകുന്നതിൽ  അസ്വാഭാവികത ഒട്ടുമില്ല. ലോക പ്രശസ്ത വാഗ്മിയായിരുന്ന ജോർജ്ജ് ബർണാഡ്ഷാ പോലും ഈ ദൗർബല്യത്തിൽ നിന്നും പൂർണമായും മുക്തനായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. പരിഭ്രമം നിയന്ത്രണാതീതമാകുമ്പോൾ അവ വാക്കുകളുമായി പൊരുത്തപ്പെടാത്ത ശരീരചലനങ്ങളും ചേഷ്ടകളുമായി പുറത്തുവരും. ഇത്തരം ചേഷ്ടകളെ നിയന്ത്രണവിധേയമാക്കാനോ ചുരുങ്ങിയത് ഒളിപ്പിക്കുകയെങ്കിലും ചെയ്യാനോ ചില തന്ത്രങ്ങൾ പ്രയോഗിച്ചാൽ മതി. ഇത്തരം പ്രശ്നങ്ങളെ വേർതിരിച്ചറിയാനും അവയ്ക്കുള്ള പരിഹാരമാർഗങ്ങൾക്കും താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക. 

പ്രശ്നങ്ങളും അവയുടെ പരിഹാരമാർഗങ്ങളും ക്രമത്തിൽ

1കൈകൾ പോക്കറ്റിൽ തിരുകൽ–കൈകൾ പുറത്തെടുത്ത് ഇരു കൈകളുടെ യും വിരൽത്തുമ്പുകൾ ഗോപുരാകൃതിയിൽ ചേർത്ത് അമർത്തി  നിൽക്കുക

2 നേത്രബന്ധം സ്ഥാപിക്കുക–ആളുകൾക്കിടയിലൂടെ  അവരുടെ മൂക്കിലും താടിയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് മൊത്തത്തിലൊന്നു കണ്ണോടിക്കുക.

3ഇടയ്ക്ക് തറയിൽ നോക്കാനുള്ള പ്രവണത–ആളുകൾക്കിടയിലൂടെ കണ്ണോടിക്കുക.

4 പല്ലുകടിക്കൽ–ഒന്നു രണ്ടു പ്രാവശ്യം ദീർഘമായി ശ്വസിക്കുക, പുഞ്ചിരിക്കുക.

5 വിരലുകൾ കൊണ്ട് താളമടിക്കൽ–സ്റ്റീപ്പ്ൾ പൊസിഷനിൽ വിരൽത്തുമ്പുകൾ പരസ്പരം അമർത്തി നിൽക്കുക.

6 നാക്കുകൊണ്ട് ചുണ്ടു നനയ്ക്കൽ, ചുണ്ടു കടിക്കൽ–ഡസ്ക്കിലെ ഗ്ലാസ് ടംബ്ലറിൽ നിന്ന് ഒന്നോ രണ്ടോ കവിൾ വെള്ളം കുടിക്കുക.

7 വിറയ്ക്കുന്ന കൈകൾ–കുറച്ചു നേരം കൈ പുറകിൽക്കെട്ടി നിൽക്കുക. പക്ഷേ തല ഉയര്‍ത്തി അന്തസ്സായി നിൽക്കാൻ ശ്രദ്ധിക്കണം.

8മുഷ്ടി ചുരുട്ടൽ–സ്റ്റീപ്പ്ൾ പൊസിഷൻ അവലംബിക്കുക.

9 ശാരീരിക ചലനങ്ങൾക്ക് വേഗത കൂടൽ–ഏതാനും സെക്കൻഡുകൾ ശരീരപേശികൾ ബലം പിടിച്ചതിനുശേഷം ദീർഘമായ ഉച്ഛ്വാസത്തോടൊപ്പം അയച്ചു വിടുക.

10 കൈവെള്ള വിയർക്കൽ– അത് തുടച്ചു കളയാൻ ശ്രമിക്കുന്നതിനു പകരം ബോധപൂർവ്വം അവഗണിക്കുക.

11 തൊണ്ട വരളലും ശബ്ദ മിടറലും–ഒന്നോ രണ്ടോ കവിൾ വെള്ളം കുടിക്കുക.

12 ചുമലുകളിലെ പേശികളുടെ അമിത സങ്കോചം–മസിലുകൾ ഒന്നുകൂടി മുറുക്കിയതിനു ശേഷം ദീർഘമായ ഉച്ഛ്വാസത്തോടൊപ്പം വീണ്ടും അയച്ചിടുക.

13 കാൽവിരലുകളിൽ അസ്വസ്ഥത– തല ഉയർത്തിപ്പിടിച്ചുകൊണ്ട് വശങ്ങളിലേയ്ക്കോ മുന്നോട്ടോ പ്രൗഢമായ കാൽവയ്പ്പുകളോടെ നടക്കുക.

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>