Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേടാം അ‍ഡാർ ശമ്പളം

job

‘എഐ’ എന്ന ചുരുക്കപ്പേരിൽ വിശേഷിപ്പിക്കപ്പെടുന്ന ആർട്ടി ഫിഷ്യൽ ഇൻലിജൻസ് (നിർമിത ബുദ്ധി) പ്രയോജനപ്പെടുത്താൻ ശ്രമിക്കാത്ത ഒരു രംഗവും ഇല്ലെന്നു പറയാം. വൈദ്യ ശാസ്ത്രം രോഗനിർണയത്തിനുവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു; ക്രമക്കേടുകൾ കണ്ടെത്താൻ ഇതെങ്ങനെ ഉപകരിക്കുമെന്ന അന്വേഷണത്തിലാണു ധനസ്ഥാപനങ്ങൾ. യന്ത്രങ്ങളുടെ പ്രവർത്തനത്തിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പ്രവചിക്കാൻ പ്രാപ്തിയുളള സംവിധാനം ഫാക്ടറികളിലുണ്ടാകുന്നതിനു പിന്നിലും എഐ തന്നെ. സ്മാർട് ഫോൺ അസിസ്റ്റന്റിനും ഗൂഗിൾ അസിസ്റ്റന്റിനും മാത്രമല്ല, നാളെ നിരത്തുകൾ നിറയ്ക്കാൻ പോകുന്ന സെൽഫ് ഡ്രൈവിങ് കാറുകൾക്കും വരെ നന്ദി പറയേണ്ടത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട്. ഇന്റർനെറ്റിൽ തിരയു മ്പോൾ നിങ്ങളുടെ താൽപര്യങ്ങളൊക്കെ ആദ്യം വരുന്നതു കണ്ട് അദ്ഭുതപ്പെടേണ്ട, അതും എഐ ഇടപെടലാണ്.

ചില പ്രവർത്തനങ്ങളിൽ, മനുഷ്യനെക്കാൾ കൃത്യതയും വേഗവും പുലർത്താൻ സാധിക്കുമെന്നതാണ് എഐയുടെ വളർച്ചയ്ക്കു കാരണം. സുരക്ഷ, ജോലിക്ഷമത, സമയലാഭം, ധനലാഭം തുടങ്ങിയ മെച്ചങ്ങളും കൂടിയായപ്പോൾ വ്യവസായ ങ്ങൾ ഈ സാങ്കേതിക വിദ്യയ്ക്കു പിന്നാലെ പോകുന്ന സ്ഥിതിയെത്തി. 

ഭാവിയുടെ വ്യവസായം
1000 ലക്ഷം കോടി രൂപ– ഇതായിരിക്കും 10 വർഷത്തിനകം നിർമിത ബുദ്ധി എന്ന സാങ്കേതിക വിദ്യയുടെ ലോകത്തിലെ വ്യവസായമൂല്യമെന്നാണു വിലയിരുത്തൽ. പല തൊഴിലവസരങ്ങളും ഇല്ലാതാക്കപ്പെടുമെന്ന് ആശങ്കയുണ്ടെങ്കിലും ഒട്ടേറെ തൊഴിൽ അവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. ഇന്ത്യ യിൽ 50,000 എഐ തൊഴിലവസരങ്ങള്‍ ഉടനെത്തുമെന്നു കണക്കാക്കുന്നു. 

ടെക് ഭീമൻമാരെല്ലാം എഐ വിദഗ്ധരെ റിക്രൂട്ട് ചെയ്യുന്നതിൽ ഉത്സാഹം കാട്ടിത്തുടങ്ങിയിട്ടുണ്ട്. ഫെയ്സ് ബുക്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം, സോണി, ആമസോൺ തുട ങ്ങിയ കമ്പനികളെല്ലാം എഐ ഉൽപന്നങ്ങളുടെ പരീക്ഷണത്തിൽ ഏർപ്പെടാൻ തുടങ്ങിയതിനാൽ ഒട്ടേറെ അവസരങ്ങളുണ്ട്. 

അഡാർ ശമ്പളം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിങ് തുടങ്ങിയ വിഷയങ്ങളിൽ കുതിച്ചു ചാട്ടം തന്നെയാണ് രാജ്യത്തുണ്ടാകുന്നത്. എന്നാൽ ഈ മേഖലകളിൽ വൈദഗ്ധ്യം നേടിയവരുടെ എണ്ണം വളരെ കുറവ്. ഐടി സർവീസ്, ഇ–കൊമേഴ്സ്, ബാങ്ക്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ്, ആരോഗ്യം, നിർമാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളെല്ലാം എഐ വിദഗ്ധർക്കു വലിയ ഓഫറുകൾ നൽകുന്നുണ്ട്. എഐ വിദഗ്ധരുടെ നിയമനത്തിൽ ഈ വർഷം 60 ശതമാനം വർധനയുണ്ടാകും. 

ശമ്പളം അനുഭവസമ്പത്ത് അനുസരിച്ചു കൂടുന്നുണ്ട്. രണ്ടു മുതൽ നാലു വർഷം വരെ പ്രവൃത്തി പരിചയമുള്ള എഐ വിദഗ്ധർക്ക് 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാർഷിക ശമ്പളം ലഭിക്കാം. നാലു മുതൽ എട്ടു വർഷം വരെ സേവന പാരമ്പര്യമുള്ളയാൾക്ക് 50 ലക്ഷം രൂപ വരെ വാർഷിക ശമ്പളവും 15 വർഷം സേവനം പൂര്‍ത്തിയായാവര്‍ക്ക് ഒരു കോടി രൂപയും ലഭിക്കും.

ഈ ജോലി ലഭിക്കാൻ കൃത്യമായ ആപ്റ്റിറ്റ്യൂഡ് വേണം. ഗണിത ശാസ്ത്രത്തില്‍ കരുത്തും  കോഡിങ് കഴിവുമുള്ള കംപ്യൂട്ടർ സയൻസ്, ബിടെക് ബിരുദധാരികൾക്ക് എഐ മേഖലയിലേക്കു കടക്കാം. ഡേറ്റ സയൻസ് പശ്ചാത്തലമുള്ളവർക്കും എഐ വിദഗ്ധനായി മാറാനാകും. 

ഫ്രാൻസിസ് പടമാൻ,
സീനിയർ ഡയറക്ടർ(ഏഷ്യ–പസഫിക് റീജൻ)
കെല്ലി ഒസിജി– ടാലന്റ് മാനേജ്മെന്റ് സൊല്യൂഷൻ പ്രൊവൈഡർ

Job Tips >>