Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഹ്റു യുവകേന്ദ്രയിൽ 300 കോ ഓർഡിനേറ്റർ, പ്രതിമാസം 31,900 രൂപ

nehru-yuva-kendra

നെഹ്റു യുവകേന്ദ്ര സംഗതൻ ഫീൻഡ് ഓഫിസുകളിൽ പ്രോഗ്രാം കോ–ഓർഡിനേറ്റർമാരാകാൻ അവസരം. 300 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. കരാർ നിയമനമാണ്. 

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യൂത്ത് ആക്ടിവിക്ടീസ്/റൂറൽ ഡവലപ്മെന്റ് തുടങ്ങിയ സാമൂഹികക്ഷേമ, വോളന്ററി പ്രവർത്തനങ്ങളിൽ മൂന്നു വർഷം പ്രവർത്തന പരിചയം അഭിലഷണീയം. കംപ്യൂട്ടർ പരിജ്ഞാനം, റിപ്പോർട്ട് റൈറ്റിങ് എന്നിവയിൽ പരിചയം വേണം. മികച്ച ആശയവിനിമയശേഷിയുണ്ടായിരിക്കണം. 

പ്രായം 25 നും 35 നും മധ്യേ. 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ഓൺലൈൻ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസം 31,900 രൂപ ലഭിക്കും. വിശദവിവരങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനും www.becil.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.

Job Tips >>