Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർപോർട്‌സ് അതോറിറ്റിയിൽ ഒഴിവ്, ശമ്പളം: 14500-33500 രൂപ

aai

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കേരളവും ലക്ഷദ്വീപുമുൾപ്പെടുന്ന സതേൺ റീജനിലെ എയർപോർട്ടുകളിൽ ജൂനിയർ അസിസ്റ്റന്റ്, സീനിയര്‍ അസിസ്റ്റന്റ് തസ്തികകളിലെ 186 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ജൂനിയർ അസിസ്‌റ്റന്റ് (ഫയർ സർവീസ്) തസ്തികയിൽ 147 ഒഴിവുകളും സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) തസ്തികയിൽ 39 ഒഴിവുകളുമുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, പോണ്ടിച്ചേരി/ ലക്ഷദ്വീപ് എന്നീ സംസ്‌ഥാനങ്ങളിലുള്ളവർക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 15.

പരസ്യനമ്പർ: SR/01/2018

ജൂനിയർ അസിസ്‌റ്റന്റ് (ഫയർ സർവീസ്):-147 ഒഴിവ്: യുആർ-92, ഒബിസി (എൻസിഎൽ)- 11, എസ്‌സി-23, എസ്ടി-21 

യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് ജയവും ത്രിവൽസര റഗുലർ ഡിപ്ലോമയും (മെക്കാനിക്കൽ/ഓട്ടമൊബീൽ/ഫയർ) അല്ലെങ്കിൽ 50% മാർക്കോടെ പ്ലസ്‌ടു ജയം (റഗുലർ). അംഗീകൃത ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ അംഗീകൃത മീഡിയം വെഹിക്കിൾ ലൈസൻസ് (2017 ജൂൺ 13ന് മുൻപ് ഇഷ്യൂ ചെയ്തതായിരിക്കണം) അല്ലെങ്കിൽ അംഗീകൃത എൽഎംവി ലൈസൻസ്(2016 ജൂണ്‍ 13നു മുൻപ്   ഇഷ്യൂ ചെയ്തതായിരിക്കണം).

ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവർ പ്രൊബേഷൻ കാലയളവു പൂർത്തിയാക്കുന്നതിനു മുൻപേ നേടിയിരിക്കണം. അല്ലാത്ത പക്ഷം പ്രൊബേഷൻ കാലയളവ് ഒരു വർഷത്തേക്കു കൂടി നീട്ടുന്നതാണ്.

ശാരീരിക യോഗ്യത:

ഉയരം: പുരുഷൻ-167 സെമീയിൽ കുറയരുത്. സ്ത്രീ-157 സെമീയിൽ കുറയരുത്.

നെഞ്ചളവ്:  പുരുഷൻ-81 സെമീ. അഞ്ചു സെമീ വികാസം വേണം.

തൂക്കം: പുരുഷൻ-55 കിലോയിൽ കുറയരുത്. സ്ത്രീ- 45 കിലോയിൽ കുറയരുത്

കാഴ്‌ച ശക്‌തി: ദൂരക്കാഴ്‌ച–രണ്ടു കണ്ണുകൾക്കും കണ്ണടയില്ലാതെ 6/6.

സമീപക്കാഴ്‌ച: രണ്ടു കണ്ണുകൾക്കും കണ്ണടയില്ലാതെ N5.

വർണക്കാഴ്‌ച: സാധാരണം.

സാധാരണ കേൾവി ശക്‌തിയും സംസാരശേഷിയും വേണം.  കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, കോങ്കണ്ണ്, വർണാന്ധത, നിശാന്ധത തുടങ്ങി ജോലിയെ ബാധിക്കുന്ന തരത്തിലുള്ള വൈകല്യങ്ങളും പകർച്ചവ്യാധികളും അയോഗ്യതയാണ്. ശാരീരിക യോഗ്യതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ശമ്പളം: 12500-28500 രൂപ (പിആർ)

പ്രായം: 18-30 വയസ്.  2017  മാർച്ച് 31  അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷ, വൈദ്യപരിശോധന, ഡ്രൈവിങ് ടെസ്‌റ്റ്,എൻഡുറൻസ് ടെസ്‌റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്): 39 ഒഴിവ്: യുആർ-23, ഒബിസി(എൻസിഎൽ)- 08, എസ്‌സി-05, എസ്ടി-03

യോഗ്യത: ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ റേഡിയോ എൻജിനീയറിങ് ത്രിവൽസര ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം: 14500-33500 രൂപ (പിആർ)

പ്രായം: 18-30 വയസ്.  2017 മാർച്ച് 31  അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത  പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് (രണ്ടു തസ്തികകൾക്കും): 1000 രൂപ. ഒാൺലൈനായി  ഫീസടയ്‌ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടൻ എന്നിവർക്കു ഫീസില്ല. 

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, വിജയവാഡ എന്നിവിടങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും.അപേക്ഷിക്കേണ്ട വിധമുൾപ്പെടെയുള്ള  വിശദവിവരങ്ങൾക്ക്  

www.aai.aero/en/Careers/recruitmentഎന്ന വെബ്സൈറ്റ്  കാണുക.

Job Tips >>