Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെയറബിൾസ്: ഭാവിയുടെ സ്റ്റാർട്ടപ് താവളം

Author Details
wearables

ജൂൺ തുടക്കത്തിൽ ഒരു മൽസര വാർത്ത രാജ്യാന്തര മാധ്യമങ്ങളിൽ ഇടം നേടി. പ്രതിസന്ധിഘട്ടങ്ങളിൽ സ്ത്രീകളെ സഹായിക്കാനുള്ള ഉപകരണം– അതായിരുന്നു യുഎസിൽ സ്റ്റാർട്ടപ്പുകൾക്കായി നടത്തിയ എക്സ് പ്രൈസ് മൽസരത്തിന്റെ തീം. വിജയിച്ചത് ഇന്ത്യൻ സ്റ്റാർട്ടപ്. ന്യൂഡൽഹിയിൽ നിന്നുള്ള മണിക് മേത്തയുടെ നേതൃത്വത്തിലുള്ള ‘ലീഫ് വെയറബിൾസ്’ സേഫർ പ്രോ എന്ന വെയറബിൾ ഉപകരണമുണ്ടാക്കി. സ്മാർട് ജ്വലറി ശ്രേണിയിലുൾപ്പെട്ട സേഫർ പ്രോ, ആഭരണമായി ധരിക്കാം. എന്തെങ്കിലും പ്രശ്നത്തിലകപ്പട്ടാൽ ഉപകരണത്തിൽ ഒന്നു ഞെക്കുക. ഉപയോക്താവ് എവിടെയാണെന്ന് ഉറ്റവർക്കു കൃത്യമായി മനസ്സിലാക്കി ഇടപെടാം. മണിക്കിനു രാജ്യാന്തരപ്രശസ്തിയും 10 ലക്ഷം ഡോളർ (ഏകദേശം 6.8 കോടി രൂപ) പ്രൈസ്മണിയും ലഭിച്ചു.

ആഭരണങ്ങളും വാച്ചുമൊക്കെയായിരുന്നു പണ്ടു വെയറബിളുകൾ. എന്തെങ്കിലും പ്രയോജനമുള്ളതു ധരിക്കുക എന്ന ട്രെൻഡിലേക്കാണു ലോകത്തിന്റെ ഇപ്പോഴത്തെ പോക്ക്.സ്മാർട് വെയറബിൾസ് വിപണി ഇന്ത്യയിലും വികസിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 5ജി വരുന്നതോടെ വെയറബിൾസിനു സാധ്യതകളേറുമെന്നാണു സൂചന. ഇന്റർനെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യ അതിന്റെ പൂർണ സാധ്യതകളിലേക്കു വളരും.

ഇന്റർനെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യയുടെ കൺസ്യൂമർ അധിഷ്ഠിത വിഭാഗത്തിൽ സ്മാർട് വെയറബിൾസിനു നിർണായക സ്വാധീനമുണ്ട്. വരും വർഷങ്ങളിൽ ആനുപാതികമായി സ്റ്റാർട്ടപ് അവസരങ്ങളുമേറും. മെഡിക്കൽ, ഫിറ്റ്നസ് മേഖലകളിലെ വെയറബിൾസ് സ്റ്റാർട്ടപ്പുകൾക്കാകും കൂടുതൽ സാധ്യത‌. സ്പെക്യുലർ, അകോഫിറ്റ്, ബയോസ്ട്രാപ്,ഫ്ലിങ്ക്, ഹെൽഫിസ് തുടങ്ങി ഇപ്പോഴേ ശ്രദ്ധേയ കമ്പനികൾ പലതുണ്ട്. ജിപിഎസ് ട്രാക്കർ, സോളർ ബാക്ക്പാക്ക്, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയിലെല്ലാം സ്റ്റാർട്ടപ് സംരംഭങ്ങളേറും.

Job Tips >>