Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൗസ്റ്റേൺ നേവൽ കമാൻഡിൽ 53 മൾട്ടി ടാസ്കിങ് സ്റ്റാഫ്

Indian_navy

വിശാഖപട്ടണത്തെ ഇൗസ്റ്റേൺ  നേവൽ കമാൻഡിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഗ്രൂപ്പ്് സി നോൺ ഗസറ്റഡ്-നോൺ ഇൻഡസ്ട്രിയൽ) തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 53 ഒഴിവുകളാണുള്ളത്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 14.

മൾട്ടി ടാസ്കിങ് സ്റ്റാഫ്- നോൺ- ഇൻഡസ്ട്രിയൽ (ഡ്രസർ,ധോബി, മാലി, വാർഡ് സഹായിക(സ്ത്രീകൾ മാത്രം), ലബോറട്ടറി ബേറർ, മസാൽച്ചി) തസ്തികകളിലാണ് ഒഴിവുകൾ.

യോഗ്യത: മെട്രിക്കുലേഷൻ, ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം.

പ്രായം: 18- 25 വയസ്.

എസ്‌സി/ എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിൽ A4 വലിപ്പത്തിലുള്ള പേപ്പറിൽ അപേക്ഷ എഴുതിയോ ടൈപ്പ് ചെയ്‌തോ തയാറാക്കണം. അപേക്ഷാഫോമിൽ നിർദിഷ്‌ട കോളത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ ഒട്ടിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, മാർക്ക്ഷീറ്റ്, ജാതി (ബാധകമായവർക്ക്) തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോർട്ട്സൈസ് ഫോട്ടോ (ഫോട്ടോയുടെ പിറകിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരെഴുതണം) സഹിതം റജിസ്ട്രേഡ് പോസ്റ്റിൽ അയയ്‌ക്കണം.  

അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് APPLICATION FOR THE POST ---and CATEGORY----(ie, SC/ST/OBC/UR)എന്നെഴുതി താഴെക്കാണുന്ന വിലാസത്തിൽ അയയ്ക്കുക.

വിലാസം: The Flag Officer Commanding-in-Chief (For CRC), Headquarters, Eastern Naval Command, Arjun Block, 2nd Floor, Naval Base, Visakhapatnam-530014 (Andrapradesh)

വിശദവിവരങ്ങൾ ഒാഗസ്റ്റ് 25-31ലക്കം എംപ്ലോയ്മെന്റ് ന്യൂസിലും ലഭിക്കും

വെബ്സൈറ്റ്: www.indiannavy.nic.in 

Read More : Jobs and Career