Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

IOCL: 345 അപ്രന്റിസ്

iocl

ഇന്ത്യൻ ഓയിൽ കോർപറേഷൻ സൗത്ത് റീജൻ വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 345 ഒഴിവുകളാണുള്ളത്. കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക,  തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം.  കേരളത്തിൽ 46 ഒഴിവുകളുണ്ട്. ടെക്നിക്കൽ വിഭാഗത്തിൽ 150, നോൺ ടെക്നിക്കൽ വിഭാഗത്തിൽ 100, ടെക്നീഷ്യൻ അപ്രന്റിസ് വിഭാഗത്തിൽ 95 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 21. 

യോഗ്യത

ടെക്നിക്കൽ ട്രേഡ് അപ്രന്റിസ്:  പത്താം ക്ലാസ് ജയവും ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രമെന്റ് മെക്കാനിക്/ മെഷീനിസ്റ്റ് ട്രേഡുകളിൽ രണ്ടു വർഷത്തെ ഫുൾ ടൈം ഐടിഐയും.  

ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ  50% മാർക്കിൽ കുറയാതെ ഫുൾടൈം ത്രിവത്സര ഡിപ്ലോമ.

നോൺ– ടെക്നിക്കൽ ട്രേഡ് അപ്രന്റിസ്– അക്കൗണ്ടന്റ്: : ഏതെങ്കിലും വിഷയത്തിൽ 50% മാർക്കിൽ കുറയാതെ മൂന്നു വർഷത്തെ ഫുൾടൈം ബിരുദം. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് 45% മാർക്കു മതി. 

പ്രായം: 18–24 വയസ്. 2018  ഓഗസ്റ്റ് 31 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക്  അഞ്ചു വർഷവും ഒബിസിക്കാർക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷിക്കേണ്ട വിധം :  https://www.iocl.com/peoplecareers/job.aspx എന്ന  വെബ്സൈറ്റ് ലിങ്ക് വഴി  ഓൺലൈനായി അപേക്ഷിക്കാം. 

വിശദവിവരങ്ങൾക്ക് : www.iocl.com 

Read More : Jobs and Career