Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രീയ വിദ്യാലയങ്ങളിൽ 8339 അധ്യാപകർ

Kendriya-Vidyalaya-Sangathan

കേന്ദ്രീയ വിദ്യാലയ സംഗതൻ അധ്യാപക തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8339 ഒഴിവുകളിലാണ് അവസരം. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13. 

പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ, ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിലാണു നിയമനം. പ്രൈമറി ടീച്ചർ തസ്‌തികയിൽ മാത്രം 5501 ഒഴിവുകളുണ്ട്. പ്രിൻസിപ്പൽ തസ്തികയിൽ 76 ഒഴിവുകളും വൈസ് പ്രിൻസിപ്പൽ തസ്തികയിൽ 220 ഒഴിവുകളും  പിജിടി, ടിജിടി തസ്തികകളിലായി യഥാക്രമം  592, 1900 ഒഴിവുകളുമാണുള്ളത്. തസ്‌തിക, ഒഴിവ്, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ ഇതോടൊപ്പം പട്ടികയിൽ. യോഗ്യത സംബന്ധിച്ച മറ്റു വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

പ്രിൻസിപ്പൽ

യോഗ്യത: കുറഞ്ഞത് മൊത്തം 45% മാർക്കോടെ മാസ്‌റ്റർ ബിരുദവും ബിഎഡ് /തത്തുല്യവും. 

ജോലിപരിചയം:

1. കേന്ദ്ര, സംസ്‌ഥാന സർക്കാരിന്റെ കേന്ദ്ര, സംസ്‌ഥാന സർക്കാർ, സ്വയംഭരണ സ്‌ഥാപനങ്ങളിൽ പ്രിൻസിപ്പൽ/അനലോഗസ് പോസ്‌റ്റിൽ (പേ ലെവൽ –12 , 78800–209200 രൂപ) ജോലിപരിചയം അല്ലെങ്കിൽ

2. കേന്ദ്ര, സംസ്‌ഥാന സർക്കാരിന്റെ കേന്ദ്ര, സംസ്‌ഥാന സർക്കാർ, സ്വയംഭരണ സ്‌ഥാപനങ്ങളിൽ വൈസ് പ്രിൻസിപ്പൽ/അസി. എജ്യൂക്കേഷൻ ഓഫിസർ തസ്‌തികയിൽ  (പേ ലെവൽ –10, 56100–177500 രൂപ) ജോലിപരിചയം (പിജിടി തസ്തികയിൽ അഞ്ചും വൈസ് പ്രിൻസിപ്പൽ തസ്തികയിൽ രണ്ടും വർഷത്തെ കംബൈൻ‍ഡ് എക്സ്പീരിയൻസ് മതി).

3. കേന്ദ്ര, സംസ്‌ഥാന സർക്കാരിന്റെ കേന്ദ്ര, സംസ്‌ഥാന സർക്കാർ, സ്വയംഭരണ സ്‌ഥാപനങ്ങളിൽ പിജിടി/ലക്‌ചറർ തസ്‌തികയിൽ  (പേ ലെവൽ –8, 47600–151100 രൂപ) /തത്തുല്യ തലത്തിൽ ) കുറഞ്ഞത് എട്ടു വർഷം റഗുലർ ജോലിപരിചയം.

4. പിജിടി (പേ ലെവൽ –8, 47600–151100 രൂപ),  ടിജിടി  (പേ ലെവൽ –7, 44900–142400 രൂപ) തസ്‌തികകളിൽ കുറഞ്ഞത് 15 വർഷം കംബൈൻ‍ഡ് റഗുലർ ജോലിപരിചയം. ഇതിൽ മൂന്നു വർഷം പിജിടി തലത്തിലായിരിക്കണം.

കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവ് അഭിലഷണീയം.

വൈസ് പ്രിൻസിപ്പൽ

യോഗ്യത: കുറഞ്ഞത് മൊത്തം 50 % മാർക്കോടെ മാസ്‌റ്റർ ബിരുദവും ബിഎഡ് /തത്തുല്യവും. 

ജോലിപരിചയം:

1. കേന്ദ്ര, സംസ്‌ഥാന സർക്കാരിന്റെ കേന്ദ്ര, സംസ്‌ഥാന സർക്കാർ, സ്വയംഭരണ സ്‌ഥാപനങ്ങളിൽ വൈസ് പ്രിൻസിപ്പൽ പോസ്‌റ്റിൽ രണ്ടു വർഷം ജോലിപരിചയം അല്ലെങ്കിൽ

2. കേന്ദ്ര, സംസ്‌ഥാന സർക്കാരിന്റെ കേന്ദ്ര, സംസ്‌ഥാന സർക്കാർ, സ്വയംഭരണ സ്‌ഥാപനങ്ങളിൽ പിജിടി/ലക്‌ചറർ തസ്‌തികയിൽ  ആറു വർഷം റഗുലർ ജോലിപരിചയം.

3. പിജിടി/ലക്‌ചറർ അല്ലെങ്കിൽ ടിജിടി തസ്‌തികകളിൽ കുറഞ്ഞത് 10 വർഷം റഗുലർ ജോലിപരിചയം. ഇതിൽ മൂന്നു വർഷം പിജിടി/ലക്‌ചറർ തലത്തിലായിരിക്കണം.

 കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവ് അഭിലഷണീയം.

പോസ്‌റ്റ് ഗ്രാജുവേറ്റ് ടീച്ചർ (പിജിടി)

വിഷയം, ഒഴിവ്, ശമ്പളം, പ്രായപരിധി തുടങ്ങി തസ്‌തിക സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിൽ. 

യോഗ്യത സംബന്ധിച്ച വിവരങ്ങൾ  ചുവടെ.

1. ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് എൻസിഇആർടിയുടെ റീജനൽ കോളജ് ഓഫ് എജ്യൂക്കേഷനിൽ നിന്നുള്ള രണ്ടു വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി 

അല്ലെങ്കിൽ 

ബന്ധപ്പെട്ട വിഷയങ്ങളിൽ (താഴെപ്പറയുന്നവ) കുറഞ്ഞത് മൊത്തം 50% മാർക്കോടെ പിജി ബിരുദം. 

തസ്‌തികയുടെ ചുരുക്കപേര്, ബാധകമായ വിഷയം എന്നിവ ക്രമത്തിൽ ചുവടെ

പിജിടി (ഇംഗ്ലിഷ്) : ഇംഗ്ലിഷ്

പിജിടി (ഹിന്ദി) : ഹിന്ദി അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി വിഷയമായി സംസ്‌കൃതം

പിജിടി (ഫിസിക്സ്): ഫിസിക്‌സ്/ഇലക്‌ട്രോണിക്‌സ്/അപ്ലൈഡ് ഫിസിക്‌സ്/ന്യൂക്ലിയർ ഫിസിക്‌സ്

പിജിടി (കെമിസ്ട്രി): കെമിസ്‌ട്രി/ബയോകെമിസ്‌ട്രി

പിജിടി (ഇക്കണോമിക്സ്) : ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ്

പിജിടി (കൊമേഴ്സ്) : കൊമേഴ്‌സ് മാസ്‌റ്റർ ബിരുദം ( അപ്ലൈഡ്/ബിസിനസ് ഇക്കണോമിക്‌സിലെ എംകോം ബിരുദധാരികൾ അപേക്ഷിക്കാൻ അർഹരല്ല)

പിജിടി (മാത്‌സ്) : മാത്‌സ്/അപ്ലൈഡ് മാത്‌സ്

പിജിടി (ബയോളജി): ബോട്ടണി/സുവോളജി/ലൈഫ് സയൻസസ്/ബയോസയൻസസ്/ജനറ്റിക്‌സ്/മൈക്രോ ബയോളജി/ബയോടെക്‌നോളജി/മോളിക്യുലാർ ബയോളജി/പ്ലാന്റ് ഫിസിയോളജി. ബിരുദതലത്തിലും ബോട്ടണി, സുവോളജി പഠിച്ചവരാകണം.

പിജിടി (ഹിസ്റ്ററി) : ഹിസ്‌റ്ററി

പിജിടി (ജ്യോഗ്രഫി) : ജ്യോഗ്രഫി

2. ബിഎഡ് /തത്തുല്യയോഗ്യത വേണം. സ്പെഷൽ ബിഎഡ് മാത്രമുള്ളവർ പിജിടി തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.

3. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്തണം.

കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്‌ഞാനം അഭികാമ്യം.

പിജിടി കംപ്യൂട്ടർ സയൻസ്

1. ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/തത്തുല്യ ബിരുദം/ഡിപ്ലോമ

അല്ലെങ്കിൽ

ഏതെങ്കിലും വിഷയത്തിൽ ബിഇ/ബിടെക് യോഗ്യതയും കംപ്യൂട്ടർ പിജി ഡിപ്ലോമയും

അല്ലെങ്കിൽ

എംഎസ്‌സി (കംപ്യൂട്ടർ സയൻസ്)/എംസിഎ/ തത്തുല്യം

അല്ലെങ്കിൽ

ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ബിസിഎ/ തത്തുല്യവും ഏതെങ്കിലും വിഷയത്തിൽ പിജിയും

അല്ലെങ്കിൽ 

കംപ്യൂട്ടറിൽ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ പിജിയും

അല്ലെങ്കിൽ

ഡിഒഇഎസിസി  ബി ലെവൽ സർട്ടിഫിക്കറ്റും ഏതെങ്കിലും വിഷയത്തിൽ പിജിയും

അല്ലെങ്കിൽ

ഡിഒഇഎസിസി (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ മന്ത്രാലയം) സി ലെവൽ സർട്ടിഫിക്കറ്റും  ബിരുദവും

മേൽപറഞ്ഞവയിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ യോഗ്യത നേടിയിരിക്കണം.

2. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്താനും കഴിയണം.

ട്രെയിൻഡ് ഗ്രാജുവേറ്റ് 

ടീച്ചർ (ടിജിടി) 

വിഷയം, ഒഴിവ്, ശമ്പളം, പ്രായപരിധി തുടങ്ങി തസ്‌തിക സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിൽ. യോഗ്യത സംബന്ധിച്ച വിവരങ്ങൾ  ചുവടെ.

1. ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ എൻസിഇആർടിയുടെ റീജനൽ കോളജ് ഓഫ് എജ്യൂക്കേഷനിൽ നിന്നുള്ള നാലു വർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി 

അല്ലെങ്കിൽ 

ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ  ബിരുദം (താഴെപ്പറയുന്ന സബ്‌ജെക്‌ട് കോംപിനേഷനുകളിലെ ഇലക്‌ടീവ്, ഭാഷാ വിഷയങ്ങളിൽ ഉൾപ്പെടെ) 

തസ്‌തികയുടെ ചുരുക്കപേര്, വിഷയം എന്നിവ ക്രമത്തിൽ ചുവടെ

ടിജിടി (ഇംഗ്ലിഷ്): ഇംഗ്ലിഷ് (മൂന്നു വർഷവും ഒരു സബ്‌ജെക്‌ട് ആയിരിക്കണം)

ടിജിടി (ഹിന്ദി): ഹിന്ദി (മൂന്നു വർഷവും ഒരു സബ്‌ജെക്‌ട് ആയിരിക്കണം)

ടിജിടി (സോഷ്യൽ സ്റ്റഡീസ് ): ഹിസ്‌റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ ഏതെങ്കിലും രണ്ട് എണ്ണം. ഇതിലൊന്ന് ഹിസ്‌റ്ററി/ജ്യോഗ്രഫി ആകണം

ടിജിടി (സയൻസ്): കെമിസ്‌ട്രി, ബോട്ടണി, സുവോളജി

ടിജിടി (സംസ്കൃതം): സംസ്‌കൃതം (മൂന്നു വർഷവും ഒരു സബ്‌ജെക്‌ട് ആയിരിക്കണം)

ടിജിടി (മാത്‌സ്):  മാത്‌സും ഒപ്പം ഫിസിക്‌സ്, കെമിസ്‌ട്രി, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണവും

2. ബിഎഡ് അല്ലെങ്കിൽ തത്തുല്യ ബിരുദം.

3. മേൽപ്പറഞ്ഞ യോഗ്യതയ്‌ക്കു പുറമേ സിബിഎസ്‌ഇ നടത്തുന്ന സിടിഇടി– പേപ്പർ 2 ജയിച്ചിരിക്കണം.

3. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്താൻ കഴിയണം.

കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്‌ഞാനം അഭിലഷണീയം.

ടിജിടി (പി ആൻഡ് എച്ച്ഇ ): ബിപിഎഡ് ബിരുദം /തത്തുല്യം

ടിജിടി (ആർട്ട് എജ്യൂക്കേഷൻ) : ഡ്രോയിങ് ആൻഡ് പെയിന്റിങ്/സ്‌കൾപ്‌ചർ/ഗ്രാഫിക് ആർട്ടിൽ അഞ്ച് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ ബിരുദം.  ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ പ്രവർത്തനപരിചയം വേണം. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രവർത്തന പരിജ്‌ഞാനം അഭിലഷണീയം.

ടിജിടി (വർക്ക് എക്സ്പീരിയൻസ്) : 

ഇലക്‌ട്രിക്കൽ ഗാഡ്‌ജെറ്റ്സ് 

ആൻഡ് ഇലക്‌ട്രോണിക്‌സ്:

ഹയർ സെക്കൻഡറിക്ക് ശേഷമുള്ള ത്രിവത്സര ഇലക്‌ട്രിക്കൽ / ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഇലക്‌ട്രിക്കൽ /ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് ബിരുദം. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ പ്രവർത്തനപരിചയം വേണം. അംഗീകൃത വർക്ക്‌ഷോപ്പ്/ സ്‌ഥാപനത്തിൽ ഒരു വർഷത്തെ പ്രാക്‌ടിക്കൽ പരിചയം, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്‌ഞാനം എന്നിവ അഭിലഷണീയം. 

ശ്രദ്ധിക്കാൻ: ടിജിടി – മാത്‌സ്, സയൻസ്, സോഷ്യൽ സ്‌റ്റഡീസ് , ഭാഷാ വിഷയം എന്നീ തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നവർ യോഗ്യത സംബന്ധിച്ച കൂടുതൽ നിബന്ധനകൾക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനം കാണുക. നിബന്ധനകൾക്കു വിധേയമല്ലാത്ത അപേക്ഷകൾ നിരസിക്കപ്പെടും.

ലൈബ്രേറിയൻ: 

ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമയും. ഹിന്ദി, ഇംഗ്ലിഷ് പ്രവർത്തന പരിജ്ഞാനം വേണം. 

അഭിലഷണീയം: കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവ് 

പ്രൈമറി ടീച്ചർ, മ്യൂസിക്  ടീച്ചർ (പിആർടി)

വിഷയം, ഒഴിവ്, ശമ്പളം, പ്രായപരിധി തുടങ്ങി തസ്‌തിക സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിൽ. യോഗ്യത സംബന്ധിച്ച വിവരങ്ങൾ (തസ്‌തിക, യോഗ്യത)  ചുവടെ.

പ്രൈമറി ടീച്ചർ

1. കുറഞ്ഞത് 50 % മാർക്കോടെ സീനിയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യവും എലമെന്ററി എജ്യൂക്കേഷനിൽ ദ്വിവൽസര ഡിപ്ലോമയും.

 അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ സീനിയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യവും എലമെന്ററി എജ്യൂക്കേഷനിൽ നാലു വർഷം ബാച്‌ലർ ബിരുദവും (ബി. ഇഎൽ.എഡ്).

അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ സീനിയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യവും ദ്വിവൽസര എജ്യൂക്കേഷൻ ഡിപ്ലോമയും (സ്പെഷൽ എജ്യൂക്കേഷൻ).

അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ ബിരുദവും എജ്യൂക്കേഷനിൽ  ബാച്‌ലർ ബിരുദവും (ബിഎഡ്).

2. സിബിഎസ്‌ഇയുടെ സിടിഇടി പരീക്ഷാജയം.

3. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്തണം.

കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്‌ഞാനം അഭിലഷണീയം.  

പ്രൈമറി ടീച്ചർ (മ്യൂസിക്)  

1. കുറഞ്ഞത് 50 % മാർക്കോടെ സീനിയർ സെക്കൻഡറി അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ തത്തുല്യയോഗ്യതയും മ്യൂസിക് ബിരുദം അല്ലെങ്കിൽ തത്തുല്യവും

2. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്തണം.

 കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്‌ഞാനം അഭിലഷണീയം. 

യോഗ്യതയും പ്രായവും: 2018 സെപ്റ്റംബർ 30 അടിസ്‌ഥാനമാക്കിയാണ് യോഗ്യത, പരിചയം, പ്രായം എന്നിവ കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസിക്ക് മൂന്നു വർഷവും ഇളവ് അനുവദിക്കും. വികലാംഗർക്കു 10 വർഷവും നിർദിഷ്ട ജോലി പരിചയമുള്ള സർക്കാർ ഉദ്യോഗസ്‌ഥർക്ക് അഞ്ച് വർഷവും ഇളവ്. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ ഒഴികെയുള്ള അധ്യാപക തസ്തികകളിൽ വനിതകൾക്ക് 10 വർഷം ഇളവുണ്ട്  . വിമുക്‌തഭടൻമാർക്ക് നിയമാനുസൃത ഇളവ്. കെവിഎസ് ജീവനക്കാർക്കു പ്രായ നിബന്ധനയില്ല.

തിരഞ്ഞെടുപ്പ്: അധ്യാപക തസ്‌തികകളിലേക്ക് എഴുത്തുപരീക്ഷ, അഭിമുഖം, പെർഫോമൻസ് ടെസ്റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തീയതി പിന്നീടറിയിക്കും. തിരുവനന്തപുരത്തു (സെന്റർ കോഡ്: 33) പരീക്ഷാ കേന്ദ്രമുണ്ട്.  മറ്റു തസ്‌തികകളുടെ തിരഞ്ഞെടുപ്പ് രീതി വെബ്‌സൈറ്റിലുണ്ട്. പരീക്ഷാരീതി, സിലബസ്, സമയക്രമം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

അപേക്ഷാ ഫീസ്: പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തസ്‌തികയ്ക്ക് 1500 രൂപ. മറ്റു തസ്‌തികകൾക്ക് 1000 രൂപ. ഓൺലൈനായി ഫീസ് തുക അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും വ്യവസ്‌ഥകളും വെബ്‌സൈറ്റിൽ ലഭിക്കും. ഇതു മനസിലാക്കിയ ശേഷം മാത്രം ഫീസ് അടയ്‌ക്കണം. പട്ടികവിഭാഗം/വിമുക്‌തഭടൻ/വികലാംഗർക്ക് ഫീസ് വേണ്ട. 

അപേക്ഷിക്കേണ്ട വിധം: www.kvsangathan.nic.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷാഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കണം. ഇത് ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടി വരും. അപേക്ഷിക്കുന്നതിനു മുൻപു വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക. 

Education News>>