Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേവൽ ഡോക്‌യാഡിൽ 318 ട്രേഡ് അപ്രന്റിസ്

naval-dockyard

മുംബൈയിലെ നേവൽ ഡോക്‌യാഡ് അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐടിഐക്കാർക്കാണ് അവസരം. 318 ഒഴിവുകളാണുള്ളത്. 1-2 വർഷമാണു പരിശീലനം. 2019 ഏപ്രിലിൽ പരിശീലനം തുടങ്ങും. ഒാൺലൈനായി അപേക്ഷിക്കണം.

ട്രേഡുകള്‍ ചുവടെ.

ഒരു വർഷത്തെ ട്രെയിനിങ്:- ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്, പ്ലംബർ, മേസൺ(ബിസി), മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് ഡീസൽ, പെയിന്റർ (ജനറൽ), പവർ ഇലക്ര്ടീഷ്യൻ, ഇൻസ്ട്രമെന്റ് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ, ഫൗണ്ടറി മാൻ, പൈപ്പ് ഫിറ്റർ, ഷിപ്പ്റൈറ്റ്(വുഡ്).

ഒരു വർഷവും മൂന്നു മാസവുമുള്ള ട്രെയിനിങ്: ക്രെയിൻ ഒാപറേറ്റർ (ഒാവർഹെഡ് സ്റ്റീൽ ഇൻഡസ്ട്രി) 

രണ്ടു വർഷത്തെ ട്രെയിനിങ്: റിഗ്ഗർ, ഷിപ്പ്‌റൈറ്റ് (സ്റ്റീൽ).

യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ 65% മാർക്കോടെ എൻസിവിടി നൽകിയ ഐടിഐ ജയം.

റിഗ്ഗർ, ക്രെയിൻ ഒാപറേറ്റർ (ഒാവർഹെഡ് സ്റ്റീൽ ഇൻഡസ്ട്രി) തസ്തികകളിൽ എട്ടാം ക്ലാസ് ജയമാണ് യോഗ്യത. 

1961ലെ അപ്രന്റിസ് ആക്‌ട് പ്രകാരം പരിശീലനം ലഭിച്ചവരോ നിലവിൽ പരിശീലനം നേടുന്നവരോ അപേക്ഷിക്കാൻ അർഹരല്ല.

പ്രായം: 1999 ഏപ്രിൽ ഒന്നിനും 2006 മാർച്ച് 31 നും മധ്യേ  ജനിച്ചവരായിരിക്കണം. 

പട്ടികവിഭാഗത്തിന് ഉയർന്ന പ്രായത്തിൽ അഞ്ചു വർഷം ഇളവ് ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.

ശാരീരിക യോഗ്യത: ഉയരം– 150സെമീ, തൂക്കം– 45 കിലോയിൽ കുറയരുത് നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ  വികാസം. മികച്ച ആരോഗ്യക്ഷമതയുള്ളവരായിരിക്കണം. കാഴ്ചശക്തി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.

സ്‌റ്റൈപൻഡ്: ഗവൺമെന്റ് ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, വൈദ്യപരിശോധന, ഇന്റർവ്യൂ/സ്‌കിൽ ടെസ്റ്റ് എന്നിവ മുഖേന തിരഞ്ഞെടുപ്പു നടത്തും. ഡിസംബറിൽ  മുംബൈയിൽ എഴുത്തുപരീക്ഷ നടക്കും.

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ www.bhartiseva.com എന്ന വെബ്സൈറ്റ് വഴി ഒാൺലൈൻ അപേക്ഷ സമർപ്പിക്കണം. ഒാൺലൈൻ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളും,പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും പിഡിഎഫ് ഫോർമാറ്റിൽ  അപ്‌ലോഡ് ചെയ്യണം.

1. ജനനത്തീയതി തെളിയിക്കുന്നതിന് എസ്‌എസ്‌സി/ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്.

2.  ഐടിഐ മാർക്ക് ഷീറ്റ്

3. കമ്യൂണിറ്റി സർട്ടിഫിക്കറ്റ് (എസ്‌സി/എസ്‌ടി/ഒബിസിക്കാർ).

4. വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) 

5. ആംഡ് ഫോഴ്സസ്/ വിമുക്ത ഭടൻ/പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥർ/ഡോക്ക്‌യാഡ് ഉദ്യോഗസ്ഥർ എന്നിവരുടെ മക്കൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്

6. പാൻ ആൻഡ്, ആധാർ കാർഡ് അല്ലെങ്കിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ്

7. എട്ടാം ക്ലാസ് മാർക്ക്ഷീറ്റ്(ബാധകമെങ്കിൽ)

വിശദവിവരങ്ങൾക്ക്:  www.bhartiseva.com

Job Tips >>